Image

ജാടകളില്ലാത്ത ഭാഷാ സൗകുമാര്യം: സുധിര്‍ പണിക്കവീട്ടിലിന്റെ നിരൂപണ ഗ്രന്ഥങ്ങള്‍ (ലൈലാ അലക്‌സ്)

Published on 06 December, 2018
ജാടകളില്ലാത്ത ഭാഷാ സൗകുമാര്യം: സുധിര്‍ പണിക്കവീട്ടിലിന്റെ നിരൂപണ ഗ്രന്ഥങ്ങള്‍ (ലൈലാ അലക്‌സ്)
Dear Sudhir Panikkaveetil

കുറേനാള്‍ മുന്‍പ്തുടങ്ങിയതാണ് ഈ കുറിപ്പ്: പൂര്‍ണമാക്കാന്‍ ഇത്രയുംനാള്‍ എടുത്തതിനുഎന്റെ സ്വതസിദ്ധമായ അലസത മാത്രം കാരണം.

രണ്ടു നിരൂപണപുസ്തകങ്ങളും അയച്ചുതന്ന നല്ല മനസ്സിന് നന്ദി.
എല്ലാഅധ്യായങ്ങളും മുഴുവനായിവായിച്ചുകഴിഞ്ഞുഎഴുതാമെന്ന്വെച്ചതും ഈ കുറിപ്പ്‌നീണ്ടുപോകാന്‍ കാരണമായി.ഈ പുസ്തകങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒട്ടുമിക്ക എഴുത്തുകാരുടെ രചനകളും എനിക്ക് പരിചിതമാണ്. അതുകൊണ്ടുതന്നെഅവയില്‍ പലതിനെയും കുറിച്ചുള്ള നിരീക്ഷണങ്ങള്‍ എന്നില്‍ കൗതുകം ഉണര്‍ത്തുകമാത്രമല്ല, ആഴത്തില്‍ ചിന്തിപ്പിക്കുകയുംചെയ്തു.

'നന്നായിരിക്കുന്നു' എന്ന ഭംഗിവാക്കിനു അത്രവലിയ അര്‍ത്ഥമൊന്നുമില്ലെന്നുനന്നായി അറിയാവുന്നആളാകുമ്പോള്‍ എഴുതുന്നത് ഗൗരവമായതല്ലെങ്കില്‍ ഈ കുറിപ്പ് ചവറ്റുകുട്ടയില്‍ വീഴാന്‍ അധികംതാമസം ഉണ്ടാവില്ലല്ലോ. ഓ… തെറ്റി, 'സൗമ്യനായ' സുധീര്‍ പണിക്കവീട്ടില്‍ ചവറ്റുകൂട്ടയിലേക്ക് എറിയില്ല: ഏതെങ്കിലും ഒരിക്കലും തുറക്കാത്ത ഫയലിലേക്കുതിരുകിവെക്കുകയേ ഉണ്ടാവൂ.

ഒരുസാഹിത്യകൃതിയുടെ അവലോകനം എന്ന്പറയുന്നത് ആ കൃതിയെക്കുറിച്ചുള്ള ഒരുഅഭിപ്രായംപറയല്‍ മാത്രമല്ല; ആ കൃതിയുടെ story -line, craft, style, social impact എന്നിവയുടെയെല്ലാം സത്തകണ്ടെത്തികൃതിയുടെ ആസ്വാദ്യതവര്‍ധിപ്പിക്കുക എന്നതാണ് എന്ന് ഗാഢമായിവിശ്വസിക്കുന്ന ആളാണല്ലോതാങ്കള്‍. ഒരുരൃശശേര ആണ്ഒരുഎഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ വളര്‍ച്ചയ്‌ക്ക്വേണ്ടുന്ന പിന്‍ബലംനല്‍കുന്നത് എന്ന് വിശ്വസിക്കുന്നത്‌കൊണ്ടാവാം എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ മനോബലംതകര്‍ക്കാതെ സൂക്ഷിക്കുന്ന മൃദുസമീപനം എപ്പോഴും സ്വീകരിക്കുന്നത്… എഴുത്തുകാര്‍ അതീവലോലഹൃദയരും, അംഗീകാരംകൊതിക്കുന്നവരും ആണെന്നാണല്ലോ പൊതുതത്വം. അപ്പോള്‍ അവരുടെഹൃദയങ്ങളെ മുറിവേല്‍പ്പിക്കുന്നതെന്തും സാഹിത്യത്തിന്‍റെ കടക്കല്‍ കത്തിവെക്കുന്നതുപോലെയാവും അല്ലേ?

എന്നിരുന്നാലും ഇത്തരം മൃദുസമീപനങ്ങള്‍ എത്രമാത്രം ലളളലരശേ്‌ല ആണെന്ന് വല്ലപ്പോഴുമെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന്എനിക്ക് തോന്നുന്നു. അല്ലെങ്കില്‍, അര്‍ഹിക്കാത്ത അംഗീകാരങ്ങളും, അഭിനന്ദനങ്ങളും ഏറ്റുവാങ്ങി (ലോല ഹൃദയരായ) ഈ എഴുത്തുകാര്‍ സാഹിത്യമണ്ഡലത്തെ അപ്പാടെമലിനീകരിക്കാന്‍ പോന്നകൃതികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. സാഹിത്യത്തെ, അകമഴിഞ്ഞ് സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്നഒരാള്‍ക്ക് എങ്ങനെയാണ ്എപ്പോഴുംഅങ്ങനെ ഒരുസമീപനംകൈക്കൊള്ളാനൊക്കുന്നതു എന്ന്ഞാന്‍ ഓര്‍ക്കാറുണ്ട്. ചിലരചനകള്‍ എങ്കിലും കാണുമ്പോള്‍ ചാട്ടവാര്‍ എടുക്കാന്‍ (due apologies to ജോസ് തയ്യില്‍) തോന്നാറില്ലേ? പേനയില്‍ ആസിഡ് നിറച്ചുനിരൂപണങ്ങള്‍ എഴുതിയിരുന്ന പ്രശസ്തനായ എം.കൃഷ്ണന്‍ നായര്‍ സാറിന്‍റെ നിരീക്ഷണങ്ങളാണ് പലഎഴുത്തുകാരെയും അവരുടെ ക്രാഫ്റ്റ്രാകി മിനുക്കാന്‍ പ്രേരിപ്പിച്ചിരുന്നത് എന്നത്സത്യമല്ലേ?

പയേറിയയിലെ പനിനീര്‍പ്പൂക്കള്‍, പനിനീര്‍പൂക്കളായിതന്നെ വിലസുന്നു.അമേരിക്കന്‍ മലയാളസാഹിത്യത്തിലെ സ്വയംപ്രഖ്യാപിത കുലപതികളെ സന്തോഷത്തിലാറാടിക്കുന്ന പനിനീര്‍ ഉപഹാരം! ഇത്രയേറെ പനിനീര്‍ തളിക്കാന്‍ മാത്രം കാമ്പുള്ളവയാണോ ഈ ലേഖനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള രചനകള്‍ എന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചുപോകുമെങ്കില്‍ അവരെകുറ്റംപറഞ്ഞിട്ട് കാര്യമില്ല.

'അമേരിക്കന്‍ മലയാളസാഹിത്യ നിരൂപണങ്ങളി’ ലെ നിരൂപണങ്ങള്‍ കൂടുതല്‍ ഗൗരവതരമാണ്. ആഴമേറിയതും.കുടിയേറ്റത്തിന്റെ ചരിത്രംപറയുന്ന കഥകളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ വളരെവസ്തുനിഷ്ടമാണ്. കുടിയേറ്റത്തിന്റെ കാല്പനികഭാവങ്ങളെ തീരെയും മഹത്വവല്‍ക്കരിക്കാതെവിട്ടിരിക്കുന്നു. കവികളോടും, കവിതകളോടും അല്പംകൂടുതല്‍ താല്പര്യം ഉണ്ടെന്നുതോന്നി, നിരൂപണങ്ങള്‍ വായിച്ചപ്പോള്‍. പഴയഫോര്‍മുലകളില്‍ നിന്നുംമാറിചിന്തിക്കുന്ന ഇന്നത്തെ എഴുത്തുകാരുടെചിന്തകളോടുള്ള ആഭിമുഖ്യംഅവരുടെ രചനാസങ്കേതങ്ങളോടില്ല എന്നും
ഇതിലൊക്കെ ആകര്‍ഷകമായുള്ളതു എഴുത്തുകാരന്റെ 'ജാട'കളില്ലാത്ത ഭാഷാസൗകുമാര്യം ആണ്.അതിലളിതമായ ഭാഷ:

വികടമായ വ്യംഗ്യോക്തിയോ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോഇല്ലാത്ത ശുദ്ധമായഭാഷഎഴുത്തിന്റെ വായനാസുഖംകൂട്ടുന്നു. പ്രത്യേകിച്ച്, literary criticism- ത്തിന്റെ technical terms ഉപയോഗിക്കുമ്പോള്‍ പോലുംവളരെ സൂക്ഷ്മതയോടെ, ഏതുസാധാരണ വായനക്കാരനും മനസ്സിലാകുന്നവിധത്തില്‍ പ്രതിപാദിക്കാന്‍ കഴിയുക എന്നത് വലിയകഴിവ്തന്നെ.

‘നന്ന്’ എന്ന്‌തോന്നുന്നവയ്ക്കു ചന്ദ്രമതിപറയുന്നതുപോലെ സ്‌നേഹമസൃണമായഒ രുതലോടല്‍, മോശം എന്ന് തോന്നുന്നതിനോട് 'അരുത്' എന്ന്വിനീതമായഒരുവിലക്ക്. അത്രയേഉള്ളൂ.(ലോലഹൃദയര്‍ക്ക് ഇതിലേറെ താങ്ങാന്‍ ആവില്ലല്ലോ!)
'നിര്‍ത്തു' എന്നആക്രോശങ്ങളില്ല: നിലവിട്ട സന്തോഷപ്രകടനങ്ങളും ഇല്ല. ഒരുസാഹിത്യസ്‌നേഹിയുടെ ആസ്വാദനംപുഴയായി ഇടതടവില്ലാതെ ഒഴുകുകയാണ്. ഗര്‍ജനങ്ങളില്ലാത്ത കളകളാരവത്തോടെ ,പ്രതിബന്ധങ്ങളെ തച്ചുടയ്ക്കാതെ ഒഴിഞ്ഞുമാറി, തെളിനീരുകൊണ്ടു തന്റെആഴങ്ങളെ ഒളിപ്പിച്ചു, വിശ്വസാഹിത്യത്തിലെ മുത്തുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ എഴുത്തുകാരെ അവര്‍ക്കുമുന്‍പിലുള്ള ഉദാത്തമായഉദാഹരണങ്ങളെ ഓര്‍മപ്പെടുത്തിമുന്‍പോട്ടുനീങ്ങുന്നു ആസ്വാദനത്തിന്റെ ആ പുഴ... ആരവങ്ങളില്ലാത്ത ഈ സൗമ്യതകൊണ്ടാവാം ഈ പുഴയുടെ ആഴങ്ങള്‍ അറിയപ്പെടാതെപോകുന്നത്!

ഈ രണ്ടുപുസ്തകങ്ങളുടേയും യഥാര്‍ത്ഥമഹത്വം അമേരിക്കയില്‍ രചിക്കപ്പെടുന്ന കൃതികളെക്കുറിച്ചുള്ള സമഗ്രമായ ഒരുആഖ്യായനം എന്നതാണ്. പ്രവാസികളുടെ കൃതികളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഈരണ്ടുപുസ്തപുസ്തകങ്ങളും മുതല്‍ക്കൂട്ടാകും, തീര്‍ച്ച. അമേരിക്കന്‍ മലയാളിയുടെസര്‍ഗ്ഗവാസനയുടെ ചരിത്രഖ്യായനമായി ഞാന്‍ഇവയെ സ്ഥാനപ്പെടുത്തുന്നു.

ഇത്രയും വിപുലമായി അമേരിക്കന്‍ എഴുത്തുകാരെ അവരുടെരചനകളെ ആസ്പദമാക്കിപരിചയപ്പെടുത്തുന്ന ഈ കൃതികളുടെ academic പ്രാധാന്യംതിരിച്ചറിയാനും വേണ്ടുംവിധംഅംഗീകരിക്കാനും ഗവേഷണതല്പരരായ സാഹിത്യസ്‌നേഹികള്‍ക്കേ കഴിയൂ.ഈ രണ്ടുപുസ്തകങ്ങളുടെയും സ്ഥാനം സാഹിത്യചരിത്രത്തിന്‍റെ ഏടുകളിലാണ്, എന്നതിന് സംശയം വേണ്ട.

Sincerely,
Laila Alex
Join WhatsApp News
Jyothylakshmy Nambiar 2018-12-07 12:59:57
Nicely written. Very good style. Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക