Image

പാവം കവിത (തമ്പി ആന്റണി)

Published on 06 December, 2018
പാവം കവിത (തമ്പി ആന്റണി)

ആരാണ്
അടച്ചിട്ട വീട്ടില്‍നിന്നും
കവിതയെ
അടിച്ചുമാറ്റിയത്.
ഇത്ര ക്രൂരമായി
ബലാത്സംഗം ചെയ്തത്.
പതിവുപോലെ
പരിശുദ്ധന്മാരുടെ ആള്‍ക്കൂട്ടം
എല്ലാവരും പ്രതികരിച്ചു
നാടും നഗരവും ഉണര്‍ന്നു
മുദ്രാവാഖ്യങ്ങള്‍ മുഴക്കി
ചാനലുകളുടെ ആര്‍ത്തനാദം
എല്ലാ കോലാഹലങ്ങളും
ക്ഷമപറച്ചിലുകളില്‍
നിശ്ശബ്ദതകളില്‍
അവസാനിക്കുന്നു
പാവം കവിത...

Join WhatsApp News
വായനക്കാരൻ 2018-12-06 23:27:10
കവി എന്താ ഉദ്ദേശിച്ചത്?
കവിത ഉണ്ട് 2018-12-07 06:08:15
കവിത ഉണ്ട്, കുറിക്കുവാന്‍ പേനയും ഉണ്ട് 
പഷേ കവി മാത്രം ഇല്ല 
andrew
വിദ്യാധരൻ 2018-12-07 08:17:42
'ഭാവനെ' ബാലാൽസംഗം ചെയ്തു ചിലർ 
കവിത കുറിയ്ക്കാൻ  ശ്രമിച്ചിടുന്നു
അവളുടെ വായിൽ തുണി തിരുകി 
നിശബ്‌ദയാക്കാൻ ശ്രമിച്ചിടുന്നു 
അവൾക്ക് ശ്വാസം മുട്ടിയപ്പോൾ 
അത് നോക്കി 'കവി' അട്ടഹസിച്ചു
മാറ്റൊലികൊണ്ടാ അട്ടഹാസം 
'ഉച്ചഭാഷണിയിൽ' നാട് മുഴുവൻ 
വന്നതൊരു  കൊടുങ്കാറ്റുപോലെ
നാടാകെ ഇളക്കി മറിച്ചു വീശി 
കവിയെ തിരഞ്ഞു ജനം നാലുപാടും 
'അവനാണിതിന്റെ സൂത്രധാരൻ'
അവനെ ഒതുക്കണം ഇന്ന് തന്നെ'
ജനമൊക്കെ ആർത്തട്ടഹസിച്ചു 
ഇത് കണ്ടു കവി പുഞ്ചിരിച്ചു
"ഭാവന' ഇല്ലാതേം കവിത കോറാം 
അടങ്ങുക നിങ്ങൾ നാട്ടുകാരെ' 
ഇന്നു നാം കാണും കവിതകളിൽ ,
വെള്ളി തിരയിലെ സിനിമകളിൽ 
'ഭാവന' ഇല്ല  എന്തു പറ്റി? 
എവിടെ പോയി മറഞ്ഞവൾ ആർക്കറിയാം
'ഭാവന 'ഇല്ലേലും സാരമില്ല  
നമ്മൾക്ക് ആലപിക്കാം കവിത വീണ്ടും

ശാന്തപ്പൻ 2018-12-07 12:09:18
കവിത വെറും പാവമാ 
കവികൾ ഭയങ്കര സാധനാ 
എന്തു മാത്രം വേദന യെൻ കവിത സഹിച്ചു 
കവിത  സഹിച്ചു 
അതിനുള്ള  ശിഷ അവർക്ക്  
ദൈവം കൊടുത്തോളും  
ദൈവം കൊടുത്തോളും
( കടപ്പാട് ശാന്തപ്പൻ കോമഡി " 
അടി കപ്യാരെ മണി )
കവിതാരോദനം 2018-12-07 17:58:01
എന്റെ ആത്മാവാം 'ഭാവന'യെ
കവികളെ  വെറുതെ വിട്ടിടുക   
മുറിയിലും കാറിലും എന്നു വേണ്ട 
ബലാത്സംഗത്തിനിരയവൾ ആയിടുന്നു 
പണവും പ്രതാപവും മറകളാക്കി 
അവളെ നിശബ്ദയാക്കാൻ  നോക്കിടുന്നു
നിങ്ങടെ ആരാധക ഗുണ്ടകളെ  
അതിനായി നിങ്ങൾ ഒരിക്കിടുന്നു 
പണവും പ്രതാപവും കയ്യിലുണ്ടേൽ  
എന്തിനെ വാങ്ങാം; ആ കാലമല്ലേ ?
ഫലകവും പൊന്നിൻ ആടകളും 
പണം ഉണ്ടേൽ ആർക്കും സ്വന്തമാക്കാം 
പക്ഷെ എന്നാത്മാവാം ഭാവനയെ 
കീഴടക്കാനാവില്ല കഷ്മലരെ .
നിങ്ങൾക്ക് പറ്റിയ ലോകം ഉണ്ട് 
'ഭാവന' ഇല്ലാത്ത 'കാവ്യ' ലോകം
അവിടെ പോയി വിലസിടുക 
ഭാവനയെ വെറുതെ വിട്ടിടുക 

പാവം 2018-12-07 20:29:06
കവിതയെ കൊന്ന്
തൊലിയുരിച്ച്
‘കവി’യെന്ന കുപ്പായം തുന്നി
ധരിച്ചു നടക്കുന്നവരെ
കാണേണ്ടിവന്ന
പാവം കവിത
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക