മലയാളി എന്‍ജിനീയര്‍ ഓസ്‌ട്രേലിയയില്‍ അപകടത്തില്‍ മരിച്ചു
Published on 04 July, 2011
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവ
എന്‍ജിനീയര്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി വിന്റേജ് വ്യൂ
അപാര്‍ട്‌മെന്റില്‍ രാമചന്ദ്രക്കുറുപ്പിന്റെ മകന്‍ രാഹുല്‍ (26) ആണ് മരിച്ചത്.
ക്വീന്‍ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് പഠനം
പൂര്‍ത്തിയാക്കി ജോലിക്കു കാത്തിരിക്കുക യായിരുന്നു. ഓസ്‌ട്രേലിയയില്‍ പെര്‍മനന്റ്
റസിഡന്‍സി ലഭിച്ചിട്ട് ഏതാനും ദിവസമേ ആയുള്ളൂ.ദുബായില്‍ താമസമാക്കിയ
രാമചന്ദ്രക്കുറുപ്പിന്റെയും രജനിയുടെയും മകനാണ്. പത്താംക്ലാസ് വരെ ദുബായിലും
എന്‍ജിനീയറിങ് ഈറോഡിലുമായിരുന്നു. എംഎസ് പഠനത്തിനാണ് ഓസ്‌ട്രേലിയയില്‍
എത്തിയത്. ബ്രിസ്‌ബേന്‍ മാര്‍ക്കറ്റ് റോഡില്‍ രാത്രിയാണ് അപകടമുണ്ടായത്.
ബൈക്കിന്റെ നിന്ത്രണം തെറ്റിയാണ് അപകടമെന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല