Image

ആര്‍ക്കും നിരാശയുണ്ടാക്കാത്ത തീരുമാനം കൈക്കൊള്ളും: ഇ. അഹ്‌മദ്‌

Published on 09 April, 2012
ആര്‍ക്കും നിരാശയുണ്ടാക്കാത്ത തീരുമാനം കൈക്കൊള്ളും: ഇ. അഹ്‌മദ്‌
ന്യൂഡല്‍ഹി: മുസ്‌ലീം ലീഗിന്റെ അഞ്ചാമത്‌ മന്ത്രി എന്ന പ്രശ്‌നത്തില്‍ കോണ്‍ഗ്രസും ലീഗും ഒരുമിച്ചെടുക്കുന്ന തീരുമാനത്തില്‍ ആര്‍ക്കും നിരാശയുണ്‌ടാകില്ലെന്ന്‌ മുസ്‌ലീം ലീഗ്‌ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ്‌ പറഞ്ഞു. ഇന്ന്‌ വൈകിട്ട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുമായി ഇ. അഹമ്മദ്‌ കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ്‌ അഹ്‌മദ്‌ ഇപ്രകാരം പറഞ്ഞത്‌. സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. വൈകിട്ട്‌ ആറരയ്‌ക്കായിരുന്നു ഇ. അഹമ്മദിന്‌ സോണിയാഗാന്ധി കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം അനുവദിച്ചിരുന്നതെങ്കിലും ആറ്‌ മണിയോടെയായിരുന്നു കൂടിക്കാഴ്‌ച നടന്നത്‌. ഹ്രസ്വമായ ചര്‍ച്ചയായിരുന്നു നടന്നത്‌.

ലീഗ്‌, കോണ്‍ഗ്രസ്‌ നേതാക്കള്‍ നാളെ തിരുവനന്തപുരത്ത്‌ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും ഇ. അഹമ്മദ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക