Image

കേരള ഘടകം ആഞ്ഞുപിടിച്ചു; വി.എസ്‌ പി.ബിയില്‍ നിന്ന്‌ പുറത്ത്‌

Published on 09 April, 2012
കേരള ഘടകം ആഞ്ഞുപിടിച്ചു; വി.എസ്‌ പി.ബിയില്‍ നിന്ന്‌ പുറത്ത്‌
കോഴിക്കോട്‌: കേരളത്തിലെ ഔദ്യോഗികപക്ഷം ആഞ്ഞുപിടിച്ച്‌ വി.എസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ബ്യൂറോയില്‍ തിരിച്ചെടുക്കുന്നത്‌ തടഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയതിനെയും സംസ്ഥാന ഘടകം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ വന്‍ ജനവികാരം പേടിച്ച്‌ ആ നീക്കത്തില്‍ നിന്നും കേന്ദ്ര നേതൃത്വം പിന്‍തിരിയുകയായിരുന്നു.

വി.എസിന്റെ പ്രായാധിക്യമാണ്‌ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന്‌ ഒഴിവാക്കാന്‍ സംസ്ഥാന ഘടകം മുന്നോട്ടുവെച്ച ന്യൂയീകരണം. 80 വയസ്‌ കഴിഞ്ഞവരെ സിസിയില്‍ നിന്നൊഴിവാക്കണമെന്നപൊതു മാനദണ്ഡം വി.എസിന്റെ കാര്യത്തിലും പാലിക്കണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം.

അവഗണനയില്‍ മനംനൊന്ത്‌ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തിന്‌ നില്‍ക്കാതെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സമ്മേളന നഗരി വിട്ടു. തിരുവനന്തപുരത്ത്‌ പെട്ടന്ന്‌ എത്തേണ്‌ടതിനാലാണ്‌ താന്‍ മടങ്ങുന്നതെന്നും പാര്‍ട്ടിക്കു വേണ്‌ടി പഴയതുപോലെ പ്രവര്‍ത്തിക്കുമെന്നും, പാര്‍ട്ടിയെ നന്നായി നയിക്കാന്‍ കഴിയുന്ന പോളിറ്റ്‌ ബ്യൂറോയെയാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാം നേരത്തെ അറിഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ വാക്കുകളില്‍ നേരത്തെ തെളിഞ്ഞിരുന്നു.
കേരള ഘടകം ആഞ്ഞുപിടിച്ചു; വി.എസ്‌ പി.ബിയില്‍ നിന്ന്‌ പുറത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക