Image

ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ രാധാകൃഷ്‌ണന്‍ കരാര്‍ റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി: മാധവന്‍ നായര്‍

Published on 09 April, 2012
ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ രാധാകൃഷ്‌ണന്‍ കരാര്‍ റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി: മാധവന്‍ നായര്‍
ബംഗളൂര്‍: കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടന്ന ആന്‍ട്രിക്‌സ്‌-ദേവാസ്‌ ഇടപാടില്‍ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ രാധാകൃഷ്‌ണന്‍ കരാര്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ പറഞ്ഞു. രാധാകൃഷ്‌ണന്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കരാര്‍ റദ്ദാക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും ജി. മാധവന്‍ നായര്‍ പറഞ്ഞു.

കരാര്‍ റദ്ദാക്കുന്നതില്‍ രാധാകൃഷ്‌ണന്‍ വഹിച്ച പങ്ക്‌ സര്‍ക്കാര്‍ പരിശോധിക്കണം. ആരുടെയോ പ്രേരണയാല്‍ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാറില്‍ അദ്ദേഹം സമ്മര്‍ദം ചെലുത്തുകയായിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ രാധാകൃഷ്‌ണന്‍ ഒരുപാട്‌ തെറ്റുകള്‍ വരുത്തി. അതിനെല്ലാം അദ്ദേഹം ഉത്തരം പറയേണ്ടിവരുമെന്നും മാധവന്‍ നായര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക