Image

വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്നതിനെയും കേരളഘടകം എതിര്‍ത്തു

Published on 09 April, 2012
വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്നതിനെയും കേരളഘടകം എതിര്‍ത്തു
കോഴിക്കോട്: വി.എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയതിനെയും സംസ്ഥാന ഘടകം ശക്തമായി എതിര്‍ത്തതായി സൂചന. വി.എസിനെ പോളിറ്റ്ബ്യൂറോയില്‍ തിരിച്ചെടുക്കുന്നതിന് സംസ്ഥാന ഘടകം തടസം നിന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്നതിനെയും എതിര്‍ത്തതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പ്രായാധിക്യമാണ് വി.എസിനെ ഒഴിവാക്കാന്‍ സംസ്ഥാന ഘടകം മുന്നോട്ടുവെച്ച ന്യൂയീകരണം. 80 വയസ് കഴിഞ്ഞവരെ സിസിയില്‍ നിന്നൊഴിവാക്കണമെന്നപൊതു മാനദണ്ഡം വി.എസിന്റെ കാര്യത്തിലും പാലിക്കണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം. എന്നാല്‍ ഇതു തള്ളിയ കേന്ദ്രനേതൃത്വം അവസാന നിമിഷമാണ് വി.എസിനെ സി.സിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

വി.എസിന്റെ പ്രവര്‍ത്തന പാരമ്പര്യവും പോളിറ്റ് ബ്യൂറോയ്ക്ക് പിന്നാലെ സിസിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയാല്‍ ഉണ്ടായേക്കാവുന്ന ജനവികാരവും കണക്കിലെടുത്തായിരുന്നു കേന്ദ്ര നേതൃത
ത്തിന്റെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക