Image

പ്രഭുദയ വിട്ടുകൊടുക്കാന്‍ ഉത്തരവ്

Published on 09 April, 2012
പ്രഭുദയ വിട്ടുകൊടുക്കാന്‍ ഉത്തരവ്
ചെന്നൈ: കപ്പല്‍ ബോട്ടിലിടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ പിടിച്ചുവെച്ച എം.വി പ്രഭുദയ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. അമ്പലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ബോട്ടുടമകളോട് നേരത്തെ 80 ലക്ഷം രൂപ കെട്ടിവക്കാന്‍ കപ്പലിന്റെ ഉടമകളോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി 25 ലക്ഷം രൂപ വീതവും പരിക്കേറ്റ രണ്ടു പേര്‍ക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 18 ലക്ഷം രൂപ വീതവും കെട്ടിവെക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.


ചെന്നൈ തുറമുഖത്തു നിന്നും 3 നോട്ടിക്കല്‍ മൈലകലെയായാണ് പ്രഭുദയ ഇപ്പോള്‍ നങ്കൂരമിട്ടിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് അപകടമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക