Image

പാക് ഡോക്ടര്‍ ഖലീല്‍ ചിഷ്ടിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Published on 09 April, 2012
പാക് ഡോക്ടര്‍ ഖലീല്‍ ചിഷ്ടിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന 80കാരനായ പാക്കിസ്ഥാനി ഡോക്ടര്‍ ഖലീല്‍ ചിഷ്ടിക്ക് സുപ്രീംകോടതി ജാമ്യമനുവദിച്ചു. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് ചിഷ്ടിക്ക് സുപ്രീംകോടതി ജാമ്യമനുവദിച്ചത്. എന്നാല്‍ അജ്മീര്‍ വിട്ടുപോകരുതെന്ന് കോടതി ചിഷ്ടിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

കറാച്ചിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ചിഷ്ടി കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഇതിനായി പ്രത്യേക അപേക്ഷ നല്‍കാനും കോടതി ഉത്തരവിട്ടു. 1992ല്‍ അമ്മയെ കാണാനായി അജ്മീറിലെത്തിയ ചിഷ്ടി വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് നടന്ന കൊലപാതക്കേസിലാണ് അറസ്റ്റിലായത്.

18 വര്‍ഷം വിചാരണത്തടവുകാരനായി കഴിഞ്ഞ ചിഷ്ടിയെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രായാധിക്യം കണക്കിലെടുത്ത് ചിഷ്ടിയെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക