Image

ഉത്തരാഖണ്ഡില്‍ വെടിയേറ്റ് മരിച്ചു

Published on 09 April, 2012
ഉത്തരാഖണ്ഡില്‍ വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി അഷ്റഫ്(21) ദുരൂഹ സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയില്‍ ചെന്നിത്തലയുടെ വീട്ടിലെ പാചകക്കാരിയുടെ മകനായ ഇയാള്‍ കേരളഹൗസിലെ താല്‍ക്കാലിക പാചകക്കാരനായിരുന്നു.
രണ്ട്മാസം മുന്‍പ് ചെന്നിത്തലയുടെ ശുപാര്‍യയെതുടര്‍ന്നാണ് ഇയാള്‍ കേരളഹൗസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരാഴ്ചയായി അഷ്റഫിനെ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊന്ന് പുഴയിലെറിഞ്ഞതായാണ് അറസ്റ്റിലായവര്‍ പറയുന്നത്. ജഡം കണ്ടെത്താന്‍ ശ്രമംനടക്കുന്നു
(Desabhimani)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക