Image

അഞ്ചാംമന്ത്രി: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കുഞ്ഞാലിക്കുട്ടി

Published on 09 April, 2012
അഞ്ചാംമന്ത്രി: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: അഞ്ചാം മന്ത്രിയില്ല എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 24 മണിക്കൂര്‍ നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത തമാശയാണത്. ഇതേക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. യാതൊരു വസ്തുതയുമില്ല. വെറും തമാശയാണതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകും. സമയം പ്രഖ്യാപിച്ചില്ലെങ്കിലും ഏതുദിവസവും തീരുമാനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക