Image

സ്വീഡിഷ് സന്പദ് വ്യവസ്ഥ ചുരുങ്ങി

Published on 02 December, 2018
സ്വീഡിഷ് സന്പദ് വ്യവസ്ഥ ചുരുങ്ങി
 

സ്‌റ്റോക്ക്‌ഹോം: അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി സ്വീഡന്റെ സന്പദ് വ്യവസ്ഥയില്‍ ചുരുക്കം രേഖപ്പെടുത്തി. ഈ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 0.2 ശതമാനമായാണ് ചുരുക്കം.

പൂജ്യം ശതമാനം വളര്‍ച്ച പ്രവചിക്കപ്പെട്ട സ്ഥാനത്ത് 0.2 ശതമാനം ചുരുക്കം രേഖപ്പെടുത്തിയത് സാന്പത്തിക വിദഗ്ധരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ പണം ചെലവാക്കുന്നതില്‍ വന്ന കുറവാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന നികുതികളും ഇന്ധന വില വര്‍ധനവും കാരണം കാര്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മൂന്നു മാസത്തിനുള്ളില്‍ നഷ്ടം തിരിച്ചു പിടിക്കുമെന്നു തന്നെയാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 1.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നതുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക