Image

ഗുജറാത്ത് കലാപക്കേസ്: 23 പേര്‍ കുറ്റക്കാര്‍

Published on 09 April, 2012
ഗുജറാത്ത് കലാപക്കേസ്: 23 പേര്‍ കുറ്റക്കാര്‍
അഹമ്മദാബാദ്: 2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്ന് ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഓഡ് ഗ്രാമത്തില്‍ 23 പേരെ കൂട്ടക്കൊലചെയ്ത കേസില്‍ 23 പേര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി കണെ്ടത്തി. 23 പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 47 പേര്‍ക്കെതിരെയായിരുന്നു പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. 150 സാക്ഷികളെ വിസ്തരിച്ചു, 170ഓളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

2002 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോധ്ര ട്രെയിന്‍ തീവയ്പിനെ തുടര്‍ന്ന് ഓഡ് ഗ്രാമത്തിലെ പിര്‍വാലിയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം 23 പേരെ തീവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക