Image

കെ.കെ.ശൈലജ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍

Published on 09 April, 2012
കെ.കെ.ശൈലജ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍
കോഴിക്കോട് : ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.ശൈലജയെ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 13 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 89 അംഗ കേന്ദ്ര കമ്മിറ്റിക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ രണ്ടു സ്ഥാനങ്ങള്‍ ഒഴിച്ചിടും.

ശൈലജയെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ നിന്ന് ഏതെങ്കിലും അംഗത്തെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതായി സൂചനയില്ല. കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് കെ.കെ.ശൈലജ ആദ്യമായി സംസ്ഥാന സമിതിയില്‍ എത്തുന്നത്. പേരാവൂരില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയിട്ടുള്ള ശൈലജ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നിലവില്‍ പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലുള്ള വനിതാ അംഗങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക