Image

വയനാട്ടില്‍ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു മരണം

Published on 09 April, 2012
വയനാട്ടില്‍ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു മരണം
മീനങ്ങാടി: മീനങ്ങാടി പാതിരിപ്പാലത്ത് മൂന്നു പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.15നാണ് അപകടം. ബത്തേരിയില്‍ നിന്നും കോഴിക്കോടേയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അംമ്പലവയല്‍ നെല്ലാര്‍ച്ചാല്‍ സ്വദേശി കൂട്ടാശ്ശേരി ഇബ്രാഹിമിന്റെ മകന്‍ റഷീദ് (30), കൊളകപ്പാറ താന്നിവയല്‍ സ്വദേശി കൂട്ടാക്കുളത്ത് അബ്ദുള്ളയുടെ മകന്‍ മുജീബ്(27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മരിച്ച മുജീബിന്റെ സഹോദരന്‍ ബാബ അബ്ദുള്ളയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ബത്തേരി അസംപ്ഷന്‍ ആശുപത്രിയല്‍ സൂക്ഷിച്ചിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക