Image

മലയാളി വിദ്യാര്‍ത്ഥി ബഹറിനില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 08 April, 2012
മലയാളി വിദ്യാര്‍ത്ഥി ബഹറിനില്‍ വാഹനാപകടത്തില്‍ മരിച്ചു
കൊല്ലം: മലയാളി വിദ്യാര്‍ത്ഥി ബഹറിനില്‍ വാഹനാപകടത്തില്‍ മരിച്ചു. ചെറിയനാട്‌ കടയിക്കാട്‌ പുതുക്കുഴിയില്‍ ആര്യഭവനില്‍ കെ. സദാനന്ദന്റെ മകന്‍ ആകാശ്‌ എസ്‌. ആനന്ദ്‌ (16) ആണ്‌ മരിച്ചത്‌. ഇന്ത്യന്‍ സ്‌കൂളില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയി മടങ്ങുംവഴി മനാമ ദാനമാളിനടുത്തുനിന്നും സിറ്റി സെന്ററിലേക്ക്‌ റോഡ്‌ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. മാതാവ്‌: മണി (കാരാഴ്‌മ തറമേല്‍ കുടുംബാംഗം), സഹോദരി: ആര്യ എസ്‌. ആനന്ദ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക