Image

മാലി പ്രസിഡന്റ്‌ അമേദോ ടൊമാനി ടുറെ രാജിവച്ചു

Published on 08 April, 2012
മാലി പ്രസിഡന്റ്‌ അമേദോ ടൊമാനി ടുറെ രാജിവച്ചു
ബമാക്കോ: മാലിയില്‍ പ്രസിഡന്റ്‌ അമേദോ ടൊമാനി ടുറെ രാജിവച്ചു. രാജ്യത്തെ ഭരണപ്രതിസന്ധിയ്‌ക്കു പരിഹാരം കാണുന്നതിനായി സൈനിക നേതൃത്വവുമായുണ്‌ടാക്കിയ കരാര്‍ പ്രകാരമാണ്‌ ടുറെ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.

പാര്‍ലമെന്റ്‌ സ്‌പീക്കര്‍ ഡിയോന്‍കൗണ്ഡ ട്രമോര്‍ ഇടക്കാല പ്രസിഡന്റായി സ്ഥാനമേല്‍ക്കും. ട്രമോറിന്റെ മേല്‍നോട്ടത്തിലായിരിക്കും തെരഞ്ഞെടുപ്പ്‌ നടക്കുക. ഏപ്രിലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‌ ശേഷം പ്രസിഡന്റ്‌ പദവി ഒഴിയുമെന്ന്‌ ടുറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ്‌ വിമതസേന അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണംപിടിച്ചെടുത്തത്‌. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 22നാണ്‌ ഒരു വിഭാഗം സൈനികര്‍ ക്യാപ്‌റ്റന്‍ അമാദൗ സനോഗോയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക