Image

ഫോമാ പാലിയം ഇന്ത്യ, ഏകദിന ശില്പശാല തിരുവനന്തപുരത്ത്.

പന്തളം ബിജു തോമസ്. Published on 28 November, 2018
  ഫോമാ പാലിയം ഇന്ത്യ, ഏകദിന ശില്പശാല തിരുവനന്തപുരത്ത്.
തിരുവനന്തപുരം: പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തിലും, ഫോമാ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍, രോഗീപരിചരണത്തില്‍ ബദ്ധശ്രദ്ധരായ സ്ത്രീകളുടെ ജീവിതത്തിന്‍റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി, ഈ വരുന്ന ഡിസംബര്‍ ഒന്ന് ശനിയാഴ്ച രാവിലെ 09.30 മുതല്‍ ഉച്ചക്ക് 01.30 വരെ തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബില്‍ വെച്ച് ഏക ദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു.

ഫോമ വിമന്‍സ് ഫോറത്തിന്‍റെ പ്രധാന ചാരിറ്റി പ്രവര്‍ത്തങ്ങളില്‍ ഒന്നായിരുന്നു, പാലിയം ഇന്ത്യ എന്ന സന്നദ്ധ സംഘടനയുമായി കൈകോര്‍ത്ത് നടപ്പില്‍ വരുത്തിയ പാലിയേറ്റീവ് കെയര്‍ പ്രൊജക്റ്റ്. സമൂഹത്തിലെ നിര്‍ദ്ധനരായ സ്ത്രീകളക്ക് വേണ്ടി നടപ്പില്‍ വരുത്തിയ പാലിയേറ്റീവ് കെയര്‍ പ്രൊജക്റ്റ് സമൂഹത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വളരെയധികം അഭിനന്ദനങ്ങള്‍ ഈ പദ്ധതിയുടെ സംഘാടകര്‍ ഏറ്റുവാങ്ങി. ഫോമ വിമന്‍സ് ഫോറത്തിന്‍റെ ചെയര്‍ ആയിരുന്ന സാറ ഈശോ, സെക്രെട്ടറിയായിരുന്ന രേഖ നായര്‍ എന്നിവരുടെ നേത്രുത്വത്തിലുള്ള ടീം ഈ പദ്ധതിയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരാണ്. ഈ പദ്ധതിയ്ക് വേണ്ടി മാത്രം ഫോമ വനിത വിഭാഗം സമാഹരിച്ചത് 40,000 അമേരിക്കന്‍ ഡോളറാണ്.

കഴിയുന്നത്ര ആയാസരഹിതമായി ഗുണനിലവാരമുള്ള പരിചരണം രോഗികള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ചും, പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹോദരിമാരുടെ ശാരീരികവും, മാനസികവും ,സാമ്പത്തികവുമായ പ്രയാസങ്ങള്‍ ലഘൂകരിച്ച് അവര്‍ക്ക് സന്തുഷ്ടമായ ജീവിതം നയിക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ചു സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് നിര്‍ദിഷ്ട ശില്പശാല.

പ്രസ്തുത വിഷയത്തില്‍ പരിണിത പ്രജ്ഞരായ ഡോ. ജ്യോതി കൃഷ്ണന്‍ (TISS), ഡോ. ബിന്ദു വി. സി (The Kerala State Womens Development Corporation), ശ്രീമതി. സോണിയ ജോര്‍ജ്ജ് (SEWA ), ഡോ. ശ്രീദേവി വാരിയര്‍ (Pallium India ) എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതാണ്.

തിരുവനന്തപുരത്തു നടക്കുന്ന പ്രസ്തുത ചടങ്ങിന്, ഫോമാ എക്‌സിക്യൂട്ടീവിനു വേണ്ടി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.
  ഫോമാ പാലിയം ഇന്ത്യ, ഏകദിന ശില്പശാല തിരുവനന്തപുരത്ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക