Image

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പനത്ത് ഹൈഡല്‍ബെര്‍ഗില്‍

ജോര്‍ജ് ജോണ്‍ Published on 28 November, 2018
അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പനത്ത് ഹൈഡല്‍ബെര്‍ഗില്‍
ഹൈഡല്‍ബെര്‍ഗ്: സീറോമലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പനത്ത് ഹൈഡല്‍ബെര്‍ഗ് കമ്മ്യൂണിറ്റി സന്ദര്‍ശിക്കുന്നു. ഡിസംബര്‍ 02 ന് ഉച്ചകഴിഞ്ഞ് 04 മണിക്ക് ഹൈഡല്‍ബെര്‍ഗ് ലാന്‍ഡ്ഹൗസ് സ്ട്രാസെ 25 ലെ സെന്റ് ജോസഫ്‌സ് ഹോസ്പ്പിറ്റല്‍ ചാപ്പലിന്റെ നാലാം നിലയിലെ ചാപ്പലില്‍ ചിറപ്പനത്ത് പിതാവ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഹൈഡല്‍ബെര്‍ഗിലെ സെന്റ് ബോണിഫാസിയോസ് ഇടവക സമൂഹവുമായി പിതാവ് സംഗമം നടത്തും. 

സീറോമലബാര്‍ സഭാ യൂറോപ്പ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പനത്തിന്റെ സന്ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ (06221-769772); തോമസ് പറത്തോട്ടത്തില്‍ (06224-928658); റോയി നാല്പതാംകളം (06223-990571); എന്നിവരുമായി ബന്ധപ്പെടുക.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പനത്ത് ഹൈഡല്‍ബെര്‍ഗില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക