Image

ദൈവത്തെ തെരയുന്നവര്‍ക്കായി(സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി Published on 26 November, 2018
ദൈവത്തെ തെരയുന്നവര്‍ക്കായി(സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
ദൈവം അഖിലാണ്ഡസൃഷ്ടി
സര്‍വ്വവും സൃഷ്ടിച്ചവന്‍, കാത്തുപരിപാലിയ്ക്കുന്നവന്‍
ഞങ്ങളുടെ കൂട്ടത്തില്‍
ഞങ്ങളുടെ കൂട്ടായ്മയില്‍
പ്രാര്‍ത്ഥനകളില്‍ കൂടിവരവില്‍!
ഒരു കൂട്ടര്‍ ഇപ്രകാരം സന്തോഷിയ്ക്കുമ്പോള്‍
മറുകൂട്ടര്‍ ഒരു വന്‍ മലയുടെ നെറുകയില്‍
നിന്ന് പിലില വായില്‍ പറയുന്നു, പാടുന്നു
കോടികള്‍ മുടക്കി പണിതവരുടെ
ആലയാങ്കണത്തില്‍, അതിനുള്ളില്‍
ധൂപം വീശിയും, മണി അടിച്ചും
 തെക്കും വടക്കും നോക്കിയും
അവര്‍ പാടുന്നു പുകഴ്ത്തുന്നു സംഗീതമയമായി
ആ പുരാതന ദൈവസ്തുതികള്‍.
ദൈവം പണ് കൊടുങ്കാറ്റില്‍, ചെങ്കടലില്‍
മതഭൂമിയും, തീയും പുകയും, മേഘതൂണുമായിരുന്നവന്‍
കല്പലകളില്‍ നിയമം നിര്‍മ്മിച്ച്
 മോശയ്ക്ക് നല്‍കിയവന്‍
ഞങ്ങളുടെ ഇടയില്‍  ഈ സന്നിധിയില്‍!
'എങ്കിലും' ഈ ദൈവം ദൂരെ ഇരുന്ന് നോക്കുന്നു ഇന്നും.
നന്മ ചെയ്യുന്ന ഏതെങ്കിലും ബുദ്ധിമാന്‍മാര്‍ ഉണ്ടോയെന്ന്  തിരിക്കുന്നു.
സര്‍വ്വവും സൃഷ്ടിച്ച് സ്‌നേഹിച്ച്  കാത്തു പരിപാലിയ്ക്കുന്നവന്‍
 ആ നല്ല ഇടയന്‍!
തൊണ്ണൂറ്റ് ഒമ്പതിനേയും വിട്ട് 
കാണാതുപോയ ഒരാടിന് തിരയുന്നവന്‍
പാപികളുടെ മാനസാന്തരത്തിനായി
മനം നൊന്തു പ്രാര്‍ത്ഥിയ്ക്കുന്നവന്‍
കപട ഭക്തരേയും, പരീശന്മാരേയും ശാസിച്ചവന്‍
അദ്ധ്വാനിയ്ക്കന്നവരുടെയും, ഭാരം ചുമയ്ക്കുന്നവരുടെയും
ആധിയും വ്യാധിയും ചുമന്നവന്
ഭാരങ്ങള്‍യെല്ലാം താണ്ടി ഒരു വന്‍മല കയറിയവന്‍
ഇന്നും ഹൃദയവാതിലില്‍ മുട്ടിവിളിയ്ക്കുന്നു.
ആ ശബ്ദം കേള്‍ക്കുവാന്‍ നമ്മുടെ കാതുകള്‍ അടങ്ങിരിയ്ക്കുന്നുവോ!
അതു കണാതിരിയ്ക്കാന്‍ നമ്മുടെ നയനങ്ങള്‍ കുരുടായിരിക്കുന്നുവോ!
അകത്തു നിന്ന് അടച്ച് താഴിട്ട് പൂട്ടിയ
ഹൃദയവാതിലുകള്‍ ഉള്ള നമോരുത്തരും.

ദൈവത്തെ തെരയുന്നവര്‍ക്കായി(സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക