Image

ശശി തരൂരിനെ പാര്‍ലമെന്റ്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു

Published on 08 April, 2012
ശശി തരൂരിനെ പാര്‍ലമെന്റ്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയെ പാര്‍ലമെന്റ്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. മെയ്‌ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ്‌ നിയമനം. കമ്മറ്റിയുടെ ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ 15 ലോക്‌സഭാ അംഗങ്ങളെ വീണ്‌ടും കമ്മറ്റിയിലേക്ക്‌ തെരഞ്ഞെടുത്തു. ഡിഎംകെ അംഗങ്ങളായ ടി.കെ.എസ്‌. ഇളങ്കോവന്‍, സമാജ്‌വാദി പാര്‍ട്ടി അംഗം ധര്‍മേന്ദ്ര യാദവ്‌, കോണ്‍ഗ്രസ്‌ അംഗങ്ങളായ അശോക്‌ തന്‍വാര്‍, സാര്‍വേ സത്യനാരായണന്‍ എന്നിവരാണ്‌ കമ്മറ്റിയിലെ പുതുമുഖങ്ങള്‍. നിലവിലെ അംഗങ്ങളായ കെ. സുധാകരന്‍, ജഗദംബികാ പാല്‍, കെ. സാംബശിവ റാവു സമാജ്‌വാദി പാര്‍ട്ടിയിലെ രേവതി രമണ്‍ സിംഗ്‌, ഡിഎംകെ അംഗം ആദി ശങ്കര്‍ എന്നിവരെ പുതിയ കമ്മറ്റിയില്‍ നിന്ന്‌ ഒഴിവാക്കി.നിലവിലുണ്‌ടായിരുന്ന കമ്മറ്റിയിലെ 10 അംഗങ്ങളെ നിലനിര്‍ത്തിയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക