Image

ഈ ആഴ്‌ച മന്ത്രിസ്ഥാനം ലഭിച്ചേക്കും: അനൂപ്‌ ജേക്കബ്‌

Published on 08 April, 2012
ഈ ആഴ്‌ച മന്ത്രിസ്ഥാനം ലഭിച്ചേക്കും: അനൂപ്‌ ജേക്കബ്‌
പിറവം: ഈ ആഴ്‌ച തനിക്ക്‌ മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന്‌ അനൂപ്‌ ജേക്കബ്‌ എംഎല്‍എ പ്രസ്‌താവിച്ചു. മുന്നണി സംവിധാനത്തില്‍ വരുന്ന സ്വാഭാവിക കാലതാമസംമൂലമാണ്‌ മന്ത്രി പദവി വൈകുന്നത്‌. എന്നാല്‍ പിറവത്തെ ജനങ്ങളോടുള്ള നീതികേടായി ഇതിനെ കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പിറവത്തെ വീട്ടിലെത്തിയതായിരുന്നു അനൂപ്‌. പിതാവ്‌ ടി.എം. ജേക്കബിന്റെ നിര്യാണത്തിന്‌ ശേഷമുള്ള ആദ്യ ഈസ്റ്റര്‍ ആയിരുന്നതിനാല്‍ ആഘോഷങ്ങള്‍ ഇല്ലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക