Image

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധം ''വയലാര്‍ കവിതകളിലെ ദാര്‍ശനികത''

എ.സി. ജോര്‍ജ്ജ് Published on 23 November, 2018
കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധം ''വയലാര്‍ കവിതകളിലെ ദാര്‍ശനികത''
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഈ മാസത്തെ സമ്മേളനം നവംബര്‍ 18-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടത്തി. ഇപ്രാവശ്യത്തെ സമ്മേളനത്തിന്റെ ആദ്യത്തെ ഇനമായി ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മേരി കുരവക്കല്‍ എന്നീ മൂന്നു മഹിളകളെ പ്രശംസാ ഫലകങ്ങള്‍ നല്‍കി ആദരിച്ചു. കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടുള്ള അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് അംഗീകാരമായിട്ടാണ് ഈ ആദരം എന്ന് ഫലകങ്ങള്‍ നല്‍കികൊണ്ട് റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ: സണ്ണി എഴുമറ്റൂര്‍ പറഞ്ഞു.
തുടര്‍ന്ന് മലയാള ഭാഷാ പദ വാചക പ്രയോഗങ്ങളില്‍ അറിഞ്ഞോ അറിയാതെയോ കണ്ടുവരുന്ന ചില വൈകല്യങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയും വളരെ വിജ്ഞാന പ്രദമായിരുന്നു. അതിനുശേഷം ''വയലാര്‍ കവിതകളിലെ ദാര്‍ശനികത'' എന്ന വിഷയത്തെ ആസ്പദമാക്കി ജോസഫ് പൊന്നോലി പ്രബന്ധം അവതരിപ്പിച്ചു. വയലാര്‍ ദാര്‍ശനിക തലത്തിലേക്ക് ഇറങ്ങിച്ചെന്ന് രചിച്ചിട്ടുള്ള ചലച്ചിത്രകാവ്യങ്ങളെ ചൊല്ലിക്കൊണ്ടായിരുന്നു പൊന്നോലിയുടെ പ്രബന്ധം. വയലാറിന്റെ ഈശ്വര സങ്കല്പം മനുഷ്യമനസ്സില്‍ നന്മയും
സ്‌നേഹവുമായി രൂപം പ്രാപിക്കുന്നു എന്ന് വയലാര്‍ തന്റെ കവിതകളിലും ഗാനങ്ങളിലും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ സമീപ കാലത്ത് കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന സമര കോലാഹലങ്ങള്‍ നിരര്‍ത്ഥകമാണെന്ന് വയലാറിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തന്റെ ഈശ്വര സങ്കല്പത്തിന്റെ പശ്ചാത്തലത്തില്‍ ജാതിമത ചിന്തകള്‍ ഭൂമിയെ ഒരു ഭ്രാന്താലയമാക്കുന്നു എന്ന് ചൂണ്ടികാണിക്കാന്‍ അദ്ദേഹം മടിച്ചില്ല. 

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രബുദ്ധരായ പീറ്റര്‍ പൗലോസ്, മോട്ടി മാത്യു, ടി.ജെ. ഫിലിപ്പ്, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്ജ്, മാത്യു നെല്ലിക്കുന്ന്, ഈശോ ജേക്കബ്, ജോണ്‍ കുന്തറ, ടോം വിരിപ്പന്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മേരി കുരവക്കല്‍, കുര്യന്‍ മ്യാലില്‍, മാത്യു മത്തായി, ജോസഫ് ജേക്കബ്, ജോസഫ് മണ്ഡപം, ബാബു കുരവക്കല്‍, ജോസഫ് തച്ചാറ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. മാത്യു മത്തായി നന്ദി രേഖപ്പെടുത്തി പ്രസംഗിക്കുകയും താങ്ക്‌സ് ഗിവിംഗ് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തതോടെ മീറ്റിംഗിനു സമാപനമായി.  

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധം ''വയലാര്‍ കവിതകളിലെ ദാര്‍ശനികത'' കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധം ''വയലാര്‍ കവിതകളിലെ ദാര്‍ശനികത'' കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധം ''വയലാര്‍ കവിതകളിലെ ദാര്‍ശനികത'' കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധം ''വയലാര്‍ കവിതകളിലെ ദാര്‍ശനികത''
Join WhatsApp News
ഭാഷാ സ്‌നേഹി 2018-11-24 00:54:33
ഈ വാർത്ത എഴുതിയ  ആളിനോടല്ല  സംശയവും  ചോദ്യവും . ഞാൻ  എല്ലാടത്തയും  ഭാഷാ  സാഹിത്യ  വാർത്തകളുടെ  ഒര്  വായനക്കാരനാണ് . എന്താണ്  ഈ പണ  ചിലവധികമായാ ഈ  ഫലകം  കൊടുക്കുന്നതിന്  ആധാരം . ഈ  പണമുണ്ടായിരുന്നെങ്കി 70  അമേരിക്കൻ  പാവങ്ങൾക്ക്  താങ്ക്സ്ഗിവിങ്  ശാപ്പാട്  കൊടുക്കാമായിരുന്നു . ഇതെന്ന, റൈറ്റർ  ഫോറം  സ്ഥിരം  ഭാരവാഹികളോ  അവരവരുടെ  ഭാര്യമാർക്ക്  ഓരോ അവാർഡ്  അങ്ങു  ചാർത്തികൊടുത്തു   ഇനി  അവരിൽ നിന്ന്  കൊടുത്ത  അവാർഡുകൾ  നിങ്ങൾക്കും  ചാർത്തി  കിട്ടും .  ഒരു  തമാശ . അവാർഡ്  കൊടുക്കലും  വാങ്ങലും . ഈ പണമെടുത്ത  പാവങ്ങലേ  ഹെൽപ്  ചേയ്യേ .  ലാൽസലാം സാഹിബേ 
MeToo 2018-11-24 08:42:42
കേരളത്തിൽ സമരത്തിൽ പങ്കുകൊള്ളാൻ കാശുകൊടുത്ത് ആളെ സംഘടിപ്പിക്കുമെന്ന് കേട്ടിട്ടുണ്ട് . ഇത് ഫലകം കൊടുത്ത് സ്ത്രീകളെ സാഹിത്യ സമ്മേളനത്തിൽ കൂട്ടാൻ ശ്രമിക്കുന്നതായിരിക്കും .  റൈറ്റേഴ്‌സ് ഫോറത്തിലെ ഓരോ പ്രശസ്ത സാഹിത്യകാരന്മാരുടെയും വിജയത്തിന്റെ പിന്നിൽ നിശബ്ദരായി ഇരിക്കുന്ന പാവം സ്ത്രീകളുണ്ട്. അവരെ വീണ്ടും നിശ്ശബ്ദരാക്കാനുള്ള ഒരു ശ്രമമാണോ ഇത് ? ശബരിമലയിൽ സ്ത്രീകളെ കയറ്റാതിരിക്കുക, ഫലകം കൊടുത്ത് സ്ത്രീകളെ നിശബ്ദരാക്കുക, ഇവയുടെ ഒക്കെ അർഥം എന്താണെന്ന് സ്ത്രീകൾ അറിഞ്ഞിരിക്കേണം .

നാരദൻ 2018-11-24 14:06:48
ഇതുകൊള്ളാം . ഇത് നല്ലൊരു ഐഡിയായാണ് . എന്റെ ഭാര്യ ഒരക്ഷരം എഴുതാൻ സമ്മതിക്കത്തില്ല . തൂലിക എടുത്താൽ തുടങ്ങും ബഹളം . എപ്പഴും എഴുത്താണെന്നാണ് അവളുടെ പരാതി. എത്ര സൃഷ്ടികളാണ് ചവറ്റു കൊട്ടയിൽ പോയത് . ഒരു ഫലകം ഇതുപോലെ ഉണ്ടാക്കി കൊടുത്തിട്ട് അവളെ ഒതുക്കാമോന്ന് ഞാനൊന്ന് നോക്കട്ട് . ഈ നല്ല ആശയത്തിന് നിങ്ങൾക്ക് ആയിരം നന്ദി . ഇത് ഏറ്റാൽ എന്റെ 'നഷ്ട ദിനങ്ങൾ' എന്ന നോവൽ പുറത്തു വരും . 
josecheripuram 2018-11-24 15:40:33
I have one thing to tell the persons who writes the comments,Why don't you come out with your name instead,"NARADAN,ME TOO,BHASHA SNEHI".That shows you are not confidant in facing challenges.To be recoganised is every ones  desire.To find negative in everything is your draw back.
ഉടുമ്പു വാസു 2018-11-24 16:22:48
ഉടുമ്പു  വാസു 

ഹലോ  റൈറ്റർ ഫോറം  സ്ഥിരം  ഭാരവാഹികളെ . അവിടെ  ലേഡീസിന്  അവാർഡിനും  പൊന്നാടക്കും  പ്രീഫെറെൻസ്  ഒള്ളത്  നന്നായി . അപ്പോ  പിന്നെ  ഇനിമുതൽ  അവിടെ  ലേഡീസ്  തള്ളിക്കയറുമായിരിക്കും .  ശബരിമല  പോലെ  50  വയസിനു  താഴുള്ളവരെ  പ്രവസിപ്പിക്കാതിരിക്കരുത് .  ചെറുപ്പകാരികളെ  കൂടുതലായി  കിട്ടാൻ  കൂടുതൽ  ആകർഷകങ്ങൾ  ഫലകങ്ങൾ  ക്യാഷ്  ഒക്കെ  നൽകി  ആദരിക്കണം . പിന്നെ  മുതുക്കന്മാരായവർ  എത്ര  വലിയ  എഴുത്തുകാരയാലും  ഒരു  വലിയ  തുക  കോണ്ട്രിബൂഷൻ  ആയി  വാങ്ങിയിട്ട്  മാത്രം  അവാർഡ്  കൊടുക്കണം .
പിന്നെ  ലാന  പുന  ഫൊക്കാന  ഫോമാ  ഒക്കെ  ചെയ്യുന്നത്  പോലെ  കൂടുതൽ  തുക  തരുന്നവരെ  സ്റ്റേജിൽ  ആദരിക്കണം .  എല്ല്ലാറ്റിനും  ഒരു  തുക  തീരുമാനിക്കണം . പിന്നെ  പൊക്കി പൊക്കി എഴുതാൻ  ഈ ഉടുമ്പു  വാസുവിന്  ഒരു  കൈമടക്ക്  തന്നാൽ  അതിനും  ഏർപ്പാടാക്കാം 
josecheripuram 2018-11-24 17:46:26
The Media "E MALAYALEE" you write&we read is a product of lot people's work,money. what ever you express someone is reading & answering . When in 1980's I wrote,no one use to respond,it was discouraging factor. But EMALAYALEE still keep my skills alive.I may write again. Watch out.
josecheripuram 2018-11-24 18:00:58
One day in" Sargavedi" we were discussing about the the writers in the 1980's to the 1990's.So many names came along&Mr,E.M Stephen asked me Who is that guy who use to write,He could't recollect your name.He explained to me a man with a heavy Mustache.I said that's Mathew Nellikunnel.
സ്ത്രീശബ്ദം 2018-11-24 21:06:22
ഒരു നെഗറ്റീവും അല്ല ചേട്ടാ . അടിച്ചമർത്തപ്പെട്ട സ്ത്രീ വർഗത്തിന്റ ആര്‍ത്തനാദമാണ് മീടൂ വിലൂടെ നിങ്ങൾ കേൾക്കുന്നത് .  വെല്ലുവിളികളെ നേരിടാൻ ഞങ്ങൾക്ക് ഭയമുണ്ടായിട്ടല്ല നേരെമറിച്ച്, പേരും പെരുമയും ഉള്ള നിങ്ങളെപ്പോലുള്ളവരെ ഭയപ്പെടുത്തി മുൾമുനയിൽ നിറുത്താനാണ് ഞങ്ങൾ മീടൂ എന്ന പേര് സ്വീകരിച്ചത് . ഞങ്ങൾ,  നിങ്ങൾ പണ്ട് പീഡിപ്പിച്ച ഏതെങ്കിലും സ്ത്രീകളാണോ എന്ന് വ്യാകുലപ്പെടുത്തി നിങ്ങളുടെ ഉറക്കം കെടുത്തി പിച്ചുംപേയും പറയിപ്പിച്ച് നിങ്ങളെകൊണ്ട് തന്നെ ആ പഴയകാല പീഡന കഥയുടെ രഹസ്യങ്ങൾ. അല്ലെങ്കിൽ നിങ്ങളുടെ 'പടവലങ്ങാ' കൃഷിയുടെ കഥകൾ വെളിച്ചത്തു കൊണ്ടുവരീക്കും.  നിങ്ങൾ പ്രതികരണകോളത്തിൽ ആറ് അഭിപ്രായമാണ് കത്തിച്ചു വിട്ടിരിക്കുന്നത് . ഇവിടുത്തെ വലിയ വ്യാജന്മാരും പോലും ഇത്രയും ഒറ്റയടിയ്ക്ക് കത്തിച്ചു വിടില്ല . അപ്പോൾ പേടി തുടങ്ങിയിട്ടുണ്ട് .മീടൂ വാതിലിൽ മുട്ടുന്നതിന് മുൻപ് എവിടൊക്കെ പാടവല കൃഷി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞോളൂ .  അല്ലെങ്കിൽ പറയിക്കും. ഇത്രയും നാൾ ഐസ് ക്രീം, സിനിമ, റെസ്റ്റോറന്റ്, തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ഞങ്ങളെ ഒതുക്കാൻ നോക്കി . ഇപ്പോൾ ഇതാ പുതിയ അടവ് - ഫലകം - ഇല്ല അപ്പച്ചാ -അത് നടക്കില്ല -നടത്തിക്കില്ല - ഞങ്ങൾ ഉണർന്നു കഴിഞ്ഞു. ശബരിമല നിങ്ങളുടെ അവസാനത്തെ അടവാണ് . അതും നടക്കില്ല 
ഭാര്യ 2018-11-24 21:51:20
ഇങ്ങനെ ശബ്ദം ഉണ്ടാക്കാതെ    സ്ത്രീകളെ . അദ്ദേഹം ഇന്ന് വൈകിട്ട് ഇത്തിരി കൂടുതൽ അകത്ത് കേറ്റിയിട്ടുണ്ട്  നാളെ കാലത്തെ ഇതിനെക്കുറിച്ചു് ചോദിച്ചാൽ നിങ്ങൾ എന്തെനെക്കുറിച്ചാണ് പറയുന്നത് എന്ന് ചോദിക്കും . ഞാനിതെത്ര കണ്ടെതാ 
സോളമൻ 2018-11-24 23:54:50
ഹേ ഭാഷാ സ്‌നേഹി - നിങ്ങളുടെ ഇടയിൽ എന്നും പാവങ്ങൾ ഉണ്ടല്ലോ താങ്ക്സ് ഗിവിങ് ശാപ്പാട്  കൊടുക്കുവാൻ . എന്നാൽ ഈ സാഹിത്യകാരന്മാരും അവരുടെ ഭാര്യമാരും എപ്പോഴും ഉണ്ടായിരിക്കണം എന്നില്ല . അതുകൊണ്ട് അവർ ഫലകങ്ങളും പൊന്നാടകളും കൊണ്ട് അവരെ ആനന്ദിപ്പിക്കട്ടെ . അതുപോലെ അവർക്ക് ഒരു ടികെറ്റ് ഒക്കെ എടുത്തുകൊടുത്ത് ലെബനോനിലെ മുന്തിരി തോട്ടങ്ങളിൽ രാപ്പാർക്കാനുള്ള ഏർപ്പാടും ചെയ്‌തു കൊടുക്കണം അവർ അവരുടെ കാന്തൻമാരുമായിഅവിടെ രമിച്ചാനന്ദിക്കട്ടെ .  

തോമസ് കുക്ക് 2018-11-26 00:42:38
ഉടമ്പു  വാസു, അരിസ് ടോട്ടിൽ , ഭാഷാസ്‌നേഹി , ജോസ്  ചെരിപുരം , നാരദൻ  എല്ലാം  കുറിച്ചത്‌  വായിച്ചു . എന്നാൽ  ചെരിപുരം ജോസൂട്ടി  ശരിപെരുവച്ചെഴുതിയാൽ  നിങ്ങൾ  ഇഷ്ടപ്പെടാത്തത്  വല്ലതും  കുറിച്ചാൽ  എന്നവന്നു  തല്ലികൊല്ലും . ഞാൻ  ജോസൂട്ടിയുടെ  അടുത്ത്  ന്യൂയോർക്കിൽ  വസിക്കുന്ന  ഒരു  കുക്കു  കം  എഴുത്തുകാരനാണ് .  എനിക്ക്  ഹ്യൂസ്റ്റണിലെ  വമ്പൻ  എഴുത്തുകാരെ  അറിയാം . അതിലെ  സ്ഥിരം  ഭാരവാഹികൾ  സൊദം  ഭാര്യമാർക്   ചുമ്മാ  അവാർഡുകൾ  കൊടുത്തു്   അവാർഡിന്  വിലയില്ലതാക്കി . ചെരിപുരം  ജോസെ, അളിയന്റ  പടവലങ്ങ (ചെരിപുറത്തിന്റ  ബുക്ക് ) മായീ  അങ്ങൊട്  ഹ്യൂസ്റ്റൻ  കേരളാ  കിച്ചണിൽ  ചെന്നാൽ അവാർഡ്  ജേതാക്കൾ  ചെരിപുരത്തിന്റ  പടവലങ്ങ  ചെത്തി  സാമ്പാർ  വെച്ചു  തരും . തോമസ് കുക്ക്  ആയ  ഞാൻ അവിടെ  ഒരു  കുക്ക്  ആയി  ജോലി  തേടി  പോകുകയാ . അവിടെ  കുക്ക്  പോസ്റ്റ് കിട്ടിയില്ലെങ്കിൽ അവിടത്തെ  മലയാളം  സൊസൈറ്റിയിൽ  ലൈബ്രേറിയൻ  കം  കുക്ക്  ആയി  പോകും . പറ്റിയാൽ  അവിടെ  നിന്നും ഒരു  ഡോക്ടറേറ്റ്  തട്ടിയെടുക്കും . അപ്പൊ  പിന്നെ  കുട്ടത്തിൽ  അല്പം  ചില്ലറയും  തള്ളിയാൽ  അവാർഡും  പൊന്നാടയും കിട്ടാൻ  വലിയ  പ്രയാസമില്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക