Image

ആന്റണിയെ പുറത്താക്കുന്നതിന് രാജ്യാന്തര ആയുധലോബി വിവാദങ്ങള്‍ ഉണ്ടാക്കുന്നു

Published on 07 April, 2012
ആന്റണിയെ പുറത്താക്കുന്നതിന് രാജ്യാന്തര ആയുധലോബി  വിവാദങ്ങള്‍ ഉണ്ടാക്കുന്നു
ന്യൂഡല്‍ഹി: വിവാദങ്ങള്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണിയെ പ്രതിക്കൂട്ടിലാക്കി പുറത്താക്കുന്നതിന് വേണ്ടി ആയുധലോബി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍.

അഴിമതിരഹിതമായ നിലപാട് ഉയര്‍ത്തുന്ന മന്ത്രി ഭരിക്കുന്ന വകുപ്പ് എന്ന നിലയില്‍ പ്രതിരോധവകുപ്പില്‍ തങ്ങളുടെ ആയുധ-സാമ്പത്തിക ഇടപാടുകള്‍ നടക്കാതെ വന്നതുമൂലമാണ് രാജ്യാന്തര ആയുധലോബി ഇത്തരം ഗൂഢാലോചനകള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ആയുധങ്ങള്‍ സ്ഥിരമായി വാങ്ങിവന്നിരുന്ന ആറ് പ്രമുഖ വിദേശ സ്വകാര്യ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി ഒഴിവാക്കിയ ആന്റണിയുടെ നടപടിയാണ് ആയുധലോബിയുടെ അപ്രീതിക്ക് കാരണമായി റിപ്പോര്‍ട്ട് എടുത്തുപറയുന്നത്.

ഇത്രയും പ്രശ്‌നങ്ങള്‍ വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടും മന്ത്രിയ്‌ക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് പോലും കഴിയാത്തത് ആയുധലോബിയുടെ പ്രവര്‍ത്തനത്തിന് വിഘാതമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക