Image

പശ്ചിമ ബംഗാളില്‍ ഇടിമിന്നലിലും അഞ്ചു പേര്‍ മരിച്ചു

Published on 07 April, 2012
പശ്ചിമ ബംഗാളില്‍ ഇടിമിന്നലിലും അഞ്ചു പേര്‍ മരിച്ചു
ഡാര്‍ജിലിംഗ്‌: ഇടിമിന്നലില്‍ പശ്ചിമബംഗാളില്‍ അഞ്ചുപേര്‍ മരിച്ചു. വ്യാഴാഴ്‌ചയാണ്‌ സംഭവം. ഇവിടെ കനത്ത മഞ്ഞുവീഴ്‌ചയും കൊടുങ്കാറ്റും തുടരുകയാണ്‌. നോര്‍ത്ത്‌ 24 പര്‍ഗാനാസ്‌ ജില്ലയിലെ ഹിംഗ്‌ലീഗഞ്ചിലും ബോങ്‌ഗാവിലും സ്‌ത്രീയും പുരുഷനും ബസന്തിയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയും മറ്റൊരാളും മരിച്ചു. ഹൗറയിലെ ഷാലിമാറില്‍ ലോറി ഡ്രൈവര്‍ മിന്നലേറ്റും മരിച്ചു.

കനത്ത മഴയെത്തുടര്‍ന്ന്‌ രാവിലെ ട്രെയിന്‍, ബസ്‌ സര്‍വീസുകളും താറുമാറായി. ഡാര്‍ജിലിംഗില്‍ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക