Image

ജൂലൈക്ക്‌ മുമ്പ്‌ ഒഴിവുള്ള നിയമസഭാലോക്‌സഭാ സീറ്റുകളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തും: കമ്മീഷന്‍

Published on 07 April, 2012
ജൂലൈക്ക്‌ മുമ്പ്‌ ഒഴിവുള്ള നിയമസഭാലോക്‌സഭാ സീറ്റുകളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തും: കമ്മീഷന്‍
ബംഗളൂരു: വരുന്ന ജൂലൈ മാസത്തിനു മുമ്പ്‌ ഒഴിവുള്ള മുഴുവന്‍ നിയമസഭാലോക്‌സഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി.എസ്‌. സമ്പത്ത്‌ വ്യക്തമാക്കി. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 25നാണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിന്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കുക തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചുമതലയാണ്‌്‌. ജൂലൈ 25ന്‌ നിയമസഭാലോക്‌സഭാ സീറ്റുകളില്‍ ഒന്നു പോലും ഒഴിഞ്ഞുകിടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുമെന്നും സമ്പത്ത്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക