Image

ജോയ്‌സി ബന്‍ഡ മലാവി പ്രസിഡന്റ്‌

Published on 07 April, 2012
ജോയ്‌സി ബന്‍ഡ മലാവി പ്രസിഡന്റ്‌
ലിലോങ്ക്‌: ജോയ്‌സി ബന്‍ഡ മലാവിയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റു. അന്തരിച്ച ബിന്‍ഗു വ മുത്തരിക്കയുടെ പിന്‍ഗാമിയായാണ്‌ ബന്‍ഡ്‌ സ്ഥാനമേറ്റത്‌. മുന്‍ വൈസ്‌ പ്രസിഡന്റായിരുന്ന ബണ്ടയെ നേരത്തെ മുത്തരിക്ക അധികാര തര്‍ക്കത്തെ തുടര്‍ന്ന്‌ പുറത്താക്കിയിരുന്നു.

രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന്‌ ബണ്ട പറഞ്ഞു. അതേസമയം, മുത്തരിക്കയുടെ മരണത്തെ തുടര്‍ന്ന്‌ രാജ്യത്ത്‌ 10 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ 78കാരനായ മുത്തരിക്ക മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക