Image

അവിഭക്‌ത കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി അംഗം ഇ.ജെ. ഫ്രാന്‍സിസ്‌ അന്തരിച്ചു

Published on 07 April, 2012
അവിഭക്‌ത കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി അംഗം ഇ.ജെ. ഫ്രാന്‍സിസ്‌ അന്തരിച്ചു
തൃശൂര്‍: അവിഭക്‌ത കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി അംഗം ഇ.ജെ. ഫ്രാന്‍സിസ്‌ അന്തരിച്ചു. ജോയിന്റ്‌ കൗണ്‍സില്‍ ചെയര്‍മാനും കേരള എന്‍ജിഒ യൂണിയന്‍ സ്‌ഥാപക പ്രസിഡന്റുമായിരുന്നു. 79 വയസായിരുന്നു. സംസ്‌കാരം നടത്തി.

തങ്കമ്മയാണ്‌ ഭാര്യ. മക്കള്‍: ഇ.എഫ്‌. ജോണ്‍സണ്‍(ബിസിനസ്‌), ഡോ. ഇ.എഫ്‌. വര്‍ഗീസ്‌(അസി. പ്രഫസര്‍, ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളജ്‌), മിനി (ബിസിനസ്‌), ഇ.എഫ്‌. ആന്റണി (അര്‍ബന്‍ ബാങ്ക്‌, തലോര്‍). മരുമക്കള്‍: ഫാന്‍സി(എംആര്‍ആര്‍എംഎച്ച്‌എസ്‌എസ്‌, ചാവക്കാട്‌), ഷീന (സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌, പുറ്റേക്കര), ആന്റോ കുറ്റിച്ചാക്കു(ഐഒബി, വരന്തരപ്പിള്ളി), രാഗി(എസ്‌ആര്‍എം എല്‍പി സ്‌കൂള്‍, കൂര്‍ക്കഞ്ചേരി).

മദ്രാസ്‌ സര്‍വീസിന്റെ ഭാഗമായിരുന്ന മലബാര്‍ കോഴിക്കോട്‌ ഹുസൂര്‍ ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇ.ജെ. ഫ്രാന്‍സിസ്‌ വിദ്യാഭ്യാസവകുപ്പില്‍ സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ ആയാണു വിരമിച്ചത്‌. ആര്‍. ശങ്കരനാരായണന്‍ തമ്പി അധ്യക്ഷനായ കേരള സര്‍വീസ്‌ റൂള്‍സ്‌ പരിഷ്‌കരണ കമ്മിറ്റി അംഗമായിരുന്നു. 1962ല്‍ കേരള എന്‍ജിഒ യൂണിയന്‍ രൂപീകരിച്ചപ്പോള്‍ പ്രസിഡന്റും പിന്നീടു ജനറല്‍ സെക്രട്ടറിയുമായി. 1964ല്‍ കോട്ടയം ജില്ലയിലെ റവന്യൂ സമരം, 1967ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം എന്നിവയുടെ നേതൃസ്‌ഥാനത്തു പ്രവര്‍ത്തിച്ചു. 1967ലെ സമരത്തിന്റെ കണ്‍വീനറായിരിക്കുമ്പോള്‍ ജയില്‍വാസം അനുഭവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക