Image

ബംഗാളില്‍ ഇടിമിന്നലേറ്റ് അഞ്ച് മരണം

Published on 07 April, 2012
ബംഗാളില്‍ ഇടിമിന്നലേറ്റ് അഞ്ച് മരണം

ഡാര്‍ജിലിംഗ്: പശ്ചിമബംഗാളിലെ വിവിധ സ്ഥലങ്ങളില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും അഞ്ചു പേര്‍ മരിച്ചു.
കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും ഇവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് രാവിലെ തീവണ്ടി ഗതാഗതവും തടസപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രമായ ഡാര്‍ജിലിംഗിലും പരിസരപ്രദേശങ്ങളിലും ഈ സമയത്ത് പ്രകൃതിക്ഷോഭമുണ്ടാകുന്നത് അസാധാരണമാണ്. ഡാര്‍ജിലിംഗില്‍ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്.

ഇടിമിന്നലിലാണ് അഞ്ചു പേരും മരിച്ചത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹിംഗ്‌ലീഗഞ്ചിലും ബോങ്ഗാവിലും സ്ത്രീയും പുരുഷനും ബസന്തിയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയും മറ്റൊരാളും മരിച്ചു. ഹൗറയിലെ ഷാലിമാറില്‍ ട്രക്കിനു മുകളില്‍ ഷീറ്റ് വലിച്ചു കെട്ടുന്നതിനിടെ ഡ്രൈവര്‍ മിന്നലേറ്റും മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക