Image

ഉത്തര്‍പ്രദേശില്‍ ബിജെപി കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Published on 07 April, 2012
ഉത്തര്‍പ്രദേശില്‍ ബിജെപി കമ്മിറ്റികള്‍ പിരിച്ചുവിട്ടു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ജില്ലാ, നഗര, ഡിവിഷനല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന പ്രസിഡന്റ് സൂര്യപ്രതാപ് ഷാഹിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. കമ്മിറ്റികള്‍ പിരിച്ചുവിട്ടതിന്റെ കാരണം പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. 

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സംഘടനയെ ഉടച്ചുവാര്‍ക്കാനാണു നീക്കമെന്നു കരുതുന്നു. 2007-ല്‍ 51 എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ 47 പേരെ മാത്രമേ വിജയിപ്പിക്കാനായുളളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക