Image

ശ്രീലങ്കയില്‍ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍

Published on 07 April, 2012
ശ്രീലങ്കയില്‍ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍
കൊളംബോ: ശ്രീലങ്കയിലെ ബട്ടികലോവ നഗരത്തില്‍ സ്ഥാപിച്ചിരുന്ന മഹാത്മ ഗാന്ധിയുടേതുള്‍പ്പെടെയുള്ള നിരവധി പ്രതിമകള്‍ തകര്‍ത്ത നിലയില്‍. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കിഴക്കന്‍ ശ്രീലങ്കയിലെ ബട്ടികലോവ നഗരത്തില്‍ പ്രധാനപ്പെട്ട പല പ്രതിമകളും തകര്‍ക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണെ്ടന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അക്രമ സംഭവത്തിന് പിന്നിലുള്ളവരെക്കുറിച്ചും അവരുടെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഗാന്ധിജിയുടെ പ്രതിമയുടെ ശിരസ്‌സ് തകര്‍ത്ത നിലയിലാണെന്ന് പോലീസ് അറിയിച്ചു. സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റോബര്‍ട്ട് ബേഡന്‍ പവലിന്റെ പ്രതിമയുടെ ശിരസ്് തകര്‍ത്ത നിലയിലാണ്. തദ്ദേശീയരായ മഹദ്‌വ്യക്തികളുടെ പ്രതിമകളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക