Image

റോയല്‍ ചലഞ്ചേഴ്‌സിന് 20 റണ്‍സിന്റെ ജയം

Published on 07 April, 2012
റോയല്‍ ചലഞ്ചേഴ്‌സിന് 20 റണ്‍സിന്റെ ജയം
ബാംഗ്ലൂര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 20 റണ്‍സിന്റെ വിജയം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ ശക്തമായ ബാറ്റിങ്ങും ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവുമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ വിജയത്തിലെത്തിച്ചത്.

ചലഞ്ചേഴ്‌സിന്റെ 158 എന്ന സ്‌കോറിനെ മറികടക്കാന്‍ ഇറങ്ങിയ ഡെയര്‍ ഡെവിള്‍സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സഹീര്‍ ഖാന്‍ ആദ്യ ഓവറില്‍ തന്നെ ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിനെ പവലിയനിലേയ്ക്കു പറഞ്ഞയച്ചു. പിന്നീടെത്തിയ ആരോണ്‍ ഫിഞ്ചും നമാന്‍ ഓജയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മുത്തയ്യ മുരളീധരന്റെ സ്പിന്‍ മികവിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 

വിരാട് കോഹ്‌ലിയുടെ കൈയിലേക്ക് ഓജയെ എത്തിച്ചാണ് മുരളീധരന്‍ ആ കൂട്ടുകെട്ടു തകര്‍ത്തത്. സേവാഗിന്റെ പുറത്താകലിനു ശേഷം ഫിഞ്ചും ഓജയും ചേര്‍ന്ന് അമ്പതു റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഡെയര്‍ ഡെവിള്‍സിനാണ് ടോസ് ലഭിച്ചതെങ്കിലും അവര്‍ ഫീല്‍ഡിങ് ആണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ബാംഗ്ലൂരിന് ഇത് ആവേശകരമായ തുടക്കമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക