Image

മലയാളം ഒന്നാം ഭാഷയാക്കാന്‍ നടപടി

Published on 07 April, 2012
മലയാളം ഒന്നാം ഭാഷയാക്കാന്‍ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുവേണ്ടി എസ്.സി.ഇ.ആര്‍.ടി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇതരഭാഷകള്‍ ഒന്നാം ഭാഷയായി പഠിപ്പിച്ചുവരുന്ന സ്‌കൂളുകളില്‍ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ എസ്.സി.ഇ.ആര്‍.ടി. രൂപപ്പെടുത്തിയ 'അടിസ്ഥാന പാഠാവലി മലയാളം' പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കുടിയേറുന്ന വിദ്യാര്‍ഥികളുടെ മലയാളപഠനവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി. നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. അപ്പര്‍ െ്രെപമറി, ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് പ്രത്യേകം ബ്രിഡ്ജിങ് മെറ്റീരിയല്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക