Image

പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ഔട്ട്‌സോഴ്‌സിംഗ്‌ 16 മുതല്‍

Published on 06 April, 2012
പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ഔട്ട്‌സോഴ്‌സിംഗ്‌ 16 മുതല്‍
വാഷിംഗ്‌ടണ്‍ ഡിസി: പാസ്‌പോര്‍ട്ട്‌ സര്‍വീസുകളും സ്വകാര്യ കമ്പനിക്ക്‌ നല്‍കിക്കൊണ്ട്‌ (ഔട്ട്‌സോഴ്‌സ്‌ എന്ന ഓമപ്പേര്‌) ഇന്ത്യാ ഗവണ്‍മെന്റും, എംബസി-കോണ്‍സുലേറ്റുകളും ഉത്തരവാദിത്വത്തില്‍ നിന്ന്‌ കൈകഴുകി.

ഇതേവരെ ഇന്ത്യന്‍ വിസ-ഒ.സി.ഐ കാര്‍ഡ്‌, പി.ഐ.ഒ കാര്‍ഡ്‌ തുടങ്ങിയവയുടെ അപേക്ഷകള്‍ കൈകാര്യം ചെയ്‌തിരുന്ന ട്രാവിസ (Travisa) അവ തുടര്‍ന്നും
കൈകാര്യം ചെയ്യും. പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ എല്‍പിച്ചിരിക്കുന്ന വി.എഫ്‌.എസ്‌ ഗ്ലോബല്‍ എന്ന കമ്പനിയില്‍ ഇന്ത്യക്കാര്‍ കൂടുതലുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ട്രാവിസയില്‍ ഇന്ത്യക്കാര്‍ കുറവ്‌. (ട്രാവിസയില്‍ നിന്നും ലഭിക്കുന്നതിലും മോശം പെരുമാറ്റം പ്രതീക്ഷിക്കാം- ഇന്ത്യക്കാര്‍ തന്നെയാണ്‌ ജോലിക്കാരെങ്കില്‍).

വാഷിംഗ്‌ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി, ന്യൂയോര്‍ക്ക്‌, ചിക്കാഗോ കോണ്‍സുലേറ്റുകളില്‍ ഔട്ട്‌സോഴ്‌സിംഗ്‌ ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും. സാന്‍ഫ്രാന്‍സിസ്‌കോ, ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുകളില്‍ അത്‌ ഏപ്രില്‍ 30 മുതല്‍ ആയിരിക്കും.

ഏപ്രില്‍ 9 മുതല്‍ (ഈ തിങ്കള്‍ മുതല്‍) വി.എഫ്‌.എസ്‌ ഗ്ലോബലിന്റെ കോള്‍സെന്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങും. നമ്പര്‍ 202-800-7412. എന്നാല്‍ പാസ്‌പോര്‍ട്ട്‌ അപേക്ഷകള്‍ സ്വീകരിക്കുന്നത്‌ ഏപ്രില്‍ 16 മുതലാണ്‌. (ഓഫീസുകളുടെ വിലാസം താഴെ).

ഡോക്യുമെന്റ്‌ അറ്റസ്റ്റേഷന്‍, പവര്‍ ഓഫ്‌ അറ്റോര്‍ണി തുടങ്ങിയ മിസലേനിയസ്‌ സര്‍വീസുകള്‍ കോണ്‍സുലേറ്റുകളില്‍ തന്നെ തുടരും. അതിന്‌ പ്രത്യേക അപ്പോയിന്റ്‌മെന്റ്‌ ഇല്ലാതെതന്നെ ചെല്ലാം.

ഏപ്രില്‍ 13 വരെയെ എംബസിയിലും ന്യൂയോര്‍ക്ക്‌, ചിക്കാഗോ കോണ്‍സുലേറ്റുകളിലും പാസ്‌പോര്‍ട്ട്‌ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ഏപ്രില്‍ 16-ന്‌ ശേഷം എംബസി, ചിക്കാഗോ, ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റുകളില്‍ ലഭിക്കുന്ന അപേക്ഷ തിരിച്ചയ്‌ക്കും. അതിന്റെ ചെലവ്‌ അപേക്ഷ അയച്ച ആള്‍ വഹിക്കണം (എന്നാല്‍ പിന്നെ ആ അപേക്ഷ വി.എഫ്‌.എസ്‌ ഗ്ലോബലിന്‌ കൈമാറിയാല്‍ പോരെ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. അങ്ങോട്ട്‌ അപേക്ഷ മാറ്റി എന്നുപറഞ്ഞ്‌ ഒരു കത്തയച്ചാല്‍ കാര്യം തീരാവുന്നതേയുള്ളൂ. പക്ഷെ അത്രയും ഉപകാരമൊക്കെ ജനത്തിന്‌ ചെയ്യാനല്ലല്ലോ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത്‌).
വി.എഫ്‌.എസ്‌ ഗ്ലോബല്‍ മൂന്നുഡോളര്‍ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കും.

ട്രാവിസ ചെയ്യുന്നതുപോലെ അപേക്ഷകള്‍ പരിശോധിക്കുകയും സ്വീകരിക്കുകയുമാണ്‌ വി.എഫ്‌.എസ്‌ ഗ്ലോബല്‍ ചെയ്യുക. അവരത്‌ എംബസി-കോണ്‍സുലേറ്റുകളില്‍ ഏല്‍പിക്കും. അവിടെയാണ്‌ തീരുമാനങ്ങളെടുക്കുന്നത്‌.

പാസ്‌പോര്‍ട്ട്‌ സംബന്ധമായ കാര്യങ്ങള്‍ ഏറ്റെടുക്കുന്ന കമ്പനിക്ക്‌ ഇന്ത്യന്‍ പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന്‌ നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്നു. വി.എഫ്‌.എസ്‌ ഗ്ലോബലിന്‌ ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ ഓഫീസുകളുണ്ട്‌. അതുപെലെ തന്നെ 37 രാജ്യങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയും വിസ-പാസ്‌പോര്‍ട്ട്‌ സര്‍വീസുകള്‍ നടത്തുകയും ചെയ്യുന്നു.

http://www.vfsglobal.com/india/usa

 

Washington, DC

Suite 103, 1625 K Street NW, Washington DC, 20036

 

New York

3 West 35th Street, Fifth Floor, New York, NY 10001.

 

Chicago

Suite 1800, 122 S Michigan Av., Chicago, IL 60603

 

Houston

1415 North Loop West, Suite 205, Houston, TX 77008

 

San Francisco

3232 Geary Boulevard, SFO, CA 94118.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക