Image

കേരള പുനര്‍നിര്‍മാണ ഫണ്ടിലേക്ക് മെല്‍ബണില്‍ എംഎസ്‌സിഎ ധനശേഖരണം നടത്തി

Published on 15 November, 2018
കേരള പുനര്‍നിര്‍മാണ ഫണ്ടിലേക്ക് മെല്‍ബണില്‍ എംഎസ്‌സിഎ ധനശേഖരണം നടത്തി
 
മെല്‍ബണ്‍: മെല്‍ബണിലെ വെസ്‌റ്റേണ്‍ സബര്‍ബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ’മലയാളി സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ നവംബര്‍ 3 ശനിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി കേരളപ്പിറവി ആഘോഷിച്ചു. 

പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. അദ്ദേഹം കേരള പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനുള്ള റാഫിള്‍ ടിക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നിരവധി നൃത്തങ്ങളും പാട്ടുകളും കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നിറമേകി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളും പരിപാടിയോടനുബന്ധിച്ചു നടത്തപ്പെട്ടു. സെക്രട്ടറി ആഷിന്‍ ആന്റോ നന്ദി പ്രസംഗവും ക്ലബ് സന്നദ്ധ പ്രവര്‍ത്തകര്‍ തയാറാക്കിയ അത്തഴ വിരുന്നോടുകൂടി കേരളപ്പിറവി ആഘോഷങ്ങള്‍ അവസാനിപ്പിച്ചു.

ഈ കഴിഞ്ഞ ഒക്ടോബര്‍ മാസം 27ന് ഹാന്‍ജി റേഡിയോ സംഘടിപ്പിച്ച ദീപാവലി മേളയില്‍ ഫുഡ് സ്റ്റാള്‍ നടത്തി കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് ധനശേഖരണം നടത്തുകയുണ്ടായി. ഈ സംരംഭത്തില്‍ ശേഖരിച്ച തുകയും എംഎസ് സിഎയുടെ കേരളാ റിലീഫ് ഫണ്ടിലേക്ക് സംഭാവന കിട്ടിയ തുകയും ചേര്‍ത്ത് ഉടന്‍ തന്നെ കേരളത്തിലേക്ക് അയക്കുമെന്ന് എംഎസ് സിഎയുടെ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക