Image

തമിഴ്‌നാട്ടില്‍ പന്നിപ്പനി പടരുന്നു; 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 07 April, 2012
തമിഴ്‌നാട്ടില്‍ പന്നിപ്പനി പടരുന്നു; 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: രാജ്യത്ത്‌ വീണ്ടും പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. പന്നിപ്പനിയുടെ ലക്ഷണങ്ങളുമായി 29 പേരെ തമിഴ്‌നാട്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്‌ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.വി.എസ്‌ വിജയ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ചെന്നൈ, കോയമ്പത്തൂര്‍, തിരുപൂര്‍ എന്നിവിടങ്ങളിലാണ്‌ പന്നിപ്പനി സ്ഥിരീകരിച്ചത്‌. പന്നിപ്പനിയെ തടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ഒഡീഷ്യയില്‍ പക്ഷിപ്പനിയും റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതുമൂലം ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ ഇന്ത്യയില്‍ നിന്നുള്ള കോഴിമുട്ടകള്‍ നിരോധിച്ചുകൊണ്ട്‌ ആരോഗ്യമന്ത്രാലയും ഉത്തരവിറക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക