Image

അതു ക്ഷേത്ര സ്വത്തോ രാജാവ് പൂഴ്ത്തി വച്ചതോ?

Published on 03 July, 2011
അതു ക്ഷേത്ര സ്വത്തോ രാജാവ് പൂഴ്ത്തി വച്ചതോ?

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകള്‍ ഹിന്ദുക്കളുടെ പൊതുക്ഷേമത്തിന് ഉപയോഗപ്പെടുത്തണം - ഐക്യവേദി

 

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളില്‍ നിന്നും കണ്ടെടുത്ത വസ്തുവകകള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല്‍ സുരക്ഷിതമായി അതേസ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

എണ്ണിത്തിട്ടപ്പെടുത്തിയവ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുവാന്‍ നടത്തുന്ന ഏതൊരു ശ്രമത്തേയും സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ പൂജയ്ക്കും നിത്യാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി മഹാരാജാവ് സ്വരൂപിച്ചവയും ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചവയുമാണ് കല്ലറയില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുവകകളെല്ലാം. വര്‍ഷങ്ങള്‍ക്ക് മുമ്പ്ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വളരെ സുരക്ഷിതമായി അറകളില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഈ സ്വത്തുവകകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടും ഗൗരവത്തോടും കൂടി തുടര്‍ന്നും പരിരക്ഷിക്കേണ്ടത് ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും താല്പര്യ സംരക്ഷണത്തിന് അനിവാര്യമാണ്.

അറയില്‍ സൂക്ഷിച്ചുവെച്ചിരുന്നത് നിധിയല്ല, മറിച്ച് ക്ഷേത്രത്തിലെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചുവന്ന പൂജാസാധനങ്ങളും തിരുവാഭരണങ്ങളും വസ്തുവകകളും മാത്രമാണ്. നിധിയാണെന്നു പ്രചരിപ്പിച്ച് അവ സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ചില ബാഹ്യശക്തികള്‍ ശ്രമിച്ചുവരികയാണ്. അറയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വസ്തുവകകളും ക്ഷേത്രത്തിനും ക്ഷേത്രഭരണാധികാരികള്‍ക്കും ഭക്തജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്.

നമ്മുടെ മഹത്തായ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും സംബന്ധിച്ച അറിവ് പകരാനും പഠനങ്ങള്‍ നടത്തുവാനും ഉപകരിക്കുന്ന അന്തര്‍ദേശീയ തലത്തിലുള്ള ശ്രീപദ്മനാഭ ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ഈ അവസരത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും കോട്ടയ്ക്കകത്തിന്റെ പൈതൃക സമ്പത്ത് പരിരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക