Image

പുകയില അല്ലെങ്കില്‍ ആരോഗ്യം; രാജ്യാന്തര സമ്മേളനം അബുദാബിയില്‍

Published on 07 April, 2012
പുകയില അല്ലെങ്കില്‍ ആരോഗ്യം; രാജ്യാന്തര സമ്മേളനം അബുദാബിയില്‍
അബുദാബി: പുകയില അല്ലെങ്കില്‍ ആരോഗ്യം എന്ന ശീര്‍ഷകത്തില്‍ 2015ല്‍ അബുദാബിയില്‍ `കോണ്‍ഫറന്‍സ്‌ ഓണ്‍ ടൊബാകോ ഓര്‍ ഹെല്‍ത്ത്‌ ആഗോള സമ്മേളനം നടക്കും.

പുകയില നിരോധന ബോധവല്‍ക്കരണത്തോടൊപ്പം ആരോഗ്യ സംരക്ഷണത്തിനും സഹായകമായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ്‌ മൂന്നു വര്‍ഷത്തിലൊരിക്കലുള്ള സമ്മേളനം. ലോക രാജ്യങ്ങളില്‍ നിന്നുള്ള പുകയില നിയന്ത്രണ വിദഗ്‌ധരും ലോകാരോഗ്യ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ആഗോള തലത്തില്‍ പുകവലിയും പുകയില ഉത്‌പന്നങ്ങളുമാണ്‌ പൊതുജനാരോഗ്യത്തിന്‌ ഭീഷണി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്‌. യുഎഇയിലെ മരണ നിരക്കില്‍ 25ശതമാനവും പുകവലിയുമായി ബന്ധപ്പെട്ട്‌ രോഗത്തിനടിമകളായവരാണെന്ന്‌ അബുദാബി ഹെല്‍ത്ത്‌ അതോറിറ്റി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അറബ്‌ രാജ്യങ്ങളില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പുകവലിയെ തുടര്‍ന്നുള്ള രോഗങ്ങള്‍ കാരണമാകുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുകയില നിയന്ത്രണവും നിരോധനവും ആരോഗ്യ സംരക്ഷണത്തിന്‌ വളരെ പ്രധാനപ്പെട്ടതാണെന്ന ബോധവല്‍ക്കരണമാണ്‌ ഈ സമ്മേളനത്തിന്റെ ആതിഥേയത്വത്തിലൂടെ അബുദാബി ലക്ഷ്യമിട്ടിരിക്കുന്നതെന്ന്‌ അബുദാബി ഹെല്‍ത്ത്‌ അതോറിറ്റി ഡയറക്‌ടര്‍ ജനറല്‍ സെയ്‌ദ്‌ ദാവൂദ്‌ സിക്‌സിക്‌ അറിയിച്ചു.

ഈയിടെ സിഗപ്പൂരില്‍ സമാപിച്ച 15-ാമത്‌ പുകയില അല്ലെങ്കില്‍ ആരോഗ്യം രാജ്യാന്തര സമ്മേളനത്തില്‍ അമേരിക്കന്‍ സമ്പന്നന്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്‌ 220 മില്യന്‍ ഡോളറാണ്‌ ഇടത്തരം താഴ്‌ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ പുകവലി നിര്‍മാര്‍ജന പദ്ധതികള്‍ക്കായി സംഭാവന ചെയ്‌തത്‌. കോടിക്കണക്കിന്‌ ജനങ്ങള്‍ വര്‍ഷം തോറും ലോക രാജ്യങ്ങളില്‍ പുകയില ഉത്‌പന്നങ്ങള്‍ക്കടിമകളാവുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക