Image

സ്വന്തം അശ്ശീല ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക്‌ അയച്ച യുവതിക്കെതിരെ കേസ്‌

Published on 07 April, 2012
സ്വന്തം അശ്ശീല ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക്‌ അയച്ച യുവതിക്കെതിരെ കേസ്‌
അബൂദബി: ഇന്‍റര്‍നെറ്റിലൂടെ സ്വന്തം അശ്‌ളീല ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക്‌ അയച്ചതിന്‌ യുവതിക്കെതിരെ കേസ്‌. ഫിലിപ്പീനി യുവതിക്കെതിരെയാണ്‌ കേസെടുത്തത്‌. ഒരു യുവാവിന്‌ ചിത്രങ്ങള്‍ അയച്ചത്‌ സ്‌പോണ്‍സര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, യുവാവ്‌ തന്‍െറ ഇത്തരം ചിത്രങ്ങള്‍ യുവതിക്കും അയച്ചു.

കഴിഞ്ഞ ദിവസം ഈ കേസ്‌ കോടതി പരിഗണിച്ചു. തന്‍െറ അശ്‌ളീല ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക്‌ അയച്ചതിലൂടെ യുവതി അടിസ്ഥാനപരമായി ചെകുത്താന്‍െറ പ്രവൃത്തിയാണ്‌ ചെയ്‌തതെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. തന്നെ നാടുകടത്താന്‍ ശിക്ഷിക്കുകയാണെങ്കില്‍ അത്‌ എത്രയും വേഗം വേണമെന്ന്‌ യുവതി കോടതിയോട്‌ അപേക്ഷിച്ചു. ഏപ്രില്‍ 15ന്‌ വിധി പറയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക