സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
SAHITHYAM
12-Nov-2018
SAHITHYAM
12-Nov-2018

ഞാന്‍ എന്നും കഴിഞ്ഞ കാലത്തെ നല്ല
സ്മരണകളുംഎല്ലാം എല്ലാംതന്നെ കൈവിടാതെ ജീവിക്കുന്ന ഒരാളാണ് എന്ന് എന്റെ
പ്രിയ ഭര്‍ത്താവ് പറയാറുണ്ട്. ഇന്നത്തെ വിവേകവും, മറ്റുള്ളരോടുള്ള
കരുതലും, താഴ്മയും, തിരിച്ചറിവും, ക്ഷമയും, ജീവിതാനുഭവങ്ങളും മറ്റും
പണ്ടുണ്ടായിരുന്നെങ്കില്‍ ജീവിതം തന്നെ മറ്റൊന്നാകുമായിരുന്നു
എന്നുപലപ്പോഴും ചിന്തിക്കാറുണ്ട്.
ഞാനിന്നുമെന്‍ ബാല്യകാലസ്മരണയില്‍
ഞാവല്‍മരച്ചോട്ടിന്‍ തപ്തസ്ൃതികളില്‍
ഞാനിന്നുമെന്‍ ബാല്യകാലസ്മരണയില്‍
ഞാവല്‍മരച്ചോട്ടിന്‍ തപ്തസ്ൃതികളില്‍
സിന്ദൂരസന്ധ്യതന്‍ വര്‍ണ്ണമേഘങ്ങളില്‍
സപ്തസ്വരംതീര്‍ത്ത സംഗീതമെന്നപോല്‍....
ജീവിക്കുന്ന ഒരുവ്യക്തിയാണ്. ബാല്യ കൗമാര യൗവ്വനങ്ങള്‍ പിന്നിട്ടിട്ടും സ്വപ്നാടനം പോലെ കാത്തുസൂക്ഷിക്കുന്ന സുന്ദരസ്മരണകള്‍ അയവിറക്കുന്നത് ഒരു ബലഹീനതയോ എന്നു തോന്നാറുണ്ട്. ഒരുവ്യക്തിയുടെ ഉള്ളിന്റെയുള്ളില്‍ എന്നും തന്റെ ബാല്യം ഉറങ്ങിക്കിടക്കുന്നതും മാതാപിതാക്കളുടെ വാത്സല്യ മാധുര്യം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നതും നിത്യേന നാം അബോധാവസ്ഥയില്‍ അറിയാറുണ്ട്, ഓരോമനുഷ്യനിലുംഒരു കുഞ്ഞ് വല്ലപ്പോഴും തലപൊക്കാറുണ്ട്.
എന്റെ ജീവിതത്തില്‍ ഞാന്‍ എറ്റമധികം സ്‌നേഹിക്കയും ബഹുമാനിക്കയുംചെയ്ത വ്യക്തി എന്റെ വന്ദ്യപിതാവാé്. .മരിക്കേണ്ടി വന്നാലും സത്യംവെടിയരുതെന്നും, അന്യരെ ചതിക്കരുതെന്നും, അന്യന്റെ മുതല്‍ അന്യായമായി കയ്യില്‍ വരരുതെന്നും ദൈവത്തെ മുന്‍നിര്‍ത്തി സദാചരിക്കണമെന്നും ഓതിത്തന്ന പാഠങ്ങള്‍ ഇന്നും ജീവിതപാതയിലെ ശാന്തിഗീതികളാé്.
ഞങ്ങളെട്ടുമക്കളെ നേര്‍വഴികാട്ടി നടത്തിയാ താതന്‍
ഞങ്ങള്‍ക്കായ്ജീവിതംഹോമിച്ചാവന്ദ്യ ത്യാഗശീലന്‍ !
തൊണ്ണൂറ്റിമൂന്നു വസന്തശിശിരങ്ങളിലൂടെ, കാറിലുംകോളിലും തന്റെ ജീവിതനൗകയില്‍ ഒരുവലിയæടുംബത്തെയും പേറി ശാന്തതീരത്തടുപ്പിച്ച് വാര്‍ദ്ധക്യത്തില്‍ സമാധാനം കണ്ടു കണ്ണടയ്ക്കാന്‍ ഭാഗ്യംലഭിച്ച എന്റെ വന്ദ്യപിതാവ് വിടവാങ്ങിയതിന്റെ പതിനാറാംവാര്‍ഷികമാണ് നവംബര്‍ 13. പ്രഗത്ഭനായ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍, പ്രശസ്തനായ കവിപുംഗവന്‍, ആദര്‍ശധീരനും പ്രതിഭാശാലിയുമായ പ്രാസംഗികന്‍ ! വൈദ്യുതിയും ഫോണും കടന്നുവന്നിട്ടില്ലാത്ത എന്റെ ഗ്രാമീണശാന്തിയില്‍ നിലത്തുവിരിച്ചിട്ട പുല്‍പ്പായയില്‍ സന്ധ്യാസമയം മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ കുടുംബാംഗങ്ങളൊരുമിച്ച് നിരന്നിരുന്നു പ്രാര്‍ത്ഥിച്ചതും, മഹാന്മാരുടെ കഥകള്‍ പറഞ്ഞന്നതും, പ്രാര്‍ത്ഥനയ്ക്കുശേഷംവിരിഞ്ഞ കരതലങ്ങള്‍ മക്കളുടെ തലയില്‍വച്ച് അനുഗ്രഹവര്‍ഷങ്ങള്‍ ചൊരിഞ്ഞതും ഓര്‍മ്മയില്‍ മങ്ങാതെതെളിഞ്ഞു നില്‍ക്കയും ആ അനുഗ്രഹ പ്രഭ ഇന്നും അനുഭവവേദ്യമാകുന്നതും ആത്മനിര്‍വൃതി നല്‍കുന്നു.
എന്റെ വന്ദ്യപിതാവിന്റെ കയ്യെഴുത്തുകഴിവു നഷ്ടപ്പെടുന്നതിനു മുമ്പ്, 1994, എന്റെ ജന്മദിനമായ ജൂണ്‍ 16ന് എന്റെ അപ്പച്ചന്‍ എനിക്കയച്ചു തന്ന ഒരു കത്തില്‍ എഴുതിയചിലവരികള്‍ ഇവിടെ æറിക്കട്ടെ!,
അത് ഒരമൂല്യ നിധിയായി ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കയാണ്.
“മകളേ, എന്റെ കുഞ്ഞിനെ ഞാന്‍ അëഗ്രഹിക്കുന്നു. എന്റെ കുഞ്ഞിന് സന്തോഷത്തിന്റെയുംസൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ഒരുകുറവുമുണ്ടാകയില്ല, ലോകം എന്റെകു ഞ്ഞിനു സ്തുതിഗീതങ്ങള്‍ പാടുന്നത് അനുദിനസംഭവമായിത്തീരും.....
ഇവയെല്ലാംകണ്ട് ഞാന്‍ അക്കരെ നാട്ടില്‍ നിന്ന് എന്റെ സന്തോഷത്തിന്റെ പൂച്ചെണ്ടുുകള്‍ കുഞ്ഞിന്റെമേല്‍ വാരിവിതറുന്നതായിരിക്കും. ഞാന്‍ സന്തോഷത്തോടെ വിരമിക്കട്ടെ ! കുഞ്ഞിന്റെ അപ്പച്ചന്‍ “
മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുവാനുള്ള സ്വത്ത് നല്ല ജീവിതമാതൃകയും, നല്ല ഉപദേശങ്ങളും, അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും അവര്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങളുമാകുന്നു. ഇന്ന് അതൊക്കെ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് ഒരു ദുഃഖസത്യമാണ്്.
ഇമ്പങ്ങളുടെ പറുദീസയില്‍ ദൈവം തമ്പുരാന്‍ എന്റെ വന്ദ്യമാതാപിതാക്കളെ ആശ്വസിപ്പിക്കട്ടെ!!

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

മാതാപിതാക്കൾക്കൊപ്പമുള്ള കുസൃതിയും, ഉത്കണ്ഠയും നിറഞ്ഞ വർണ്ണശബളമായ, നിഷ്കളങ്കമായ എന്നും നുണഞ്ഞുകൊണ്ടിരിയ്ക്കാൻ ഇഷ്ടപ്പെടുന്ന ബാല്യകാല സ്മരണകളെ തൊട്ടുണർത്തുന്ന ഓർമ്മക്കുറിപ്പ്. മനോഹരമായിരിയ്ക്കുന്നു .
മാതാപിതാക്കൾ നമ്മുടെ ജീവിതത്തിൽ അവിഭാജ്യ ഘടകങ്ങളായി പ്രവര്ത്തിക്കുകയും നമ്മുടെ മനസ്സില്, ചിരപ്രതിഷ്ഠ നേടി, വിരാജിയ്ക്കുകയും ചെയ്യുന്ന ഈശ്വരതുല്യരായ രണ്ടു വ്യക്തികൾ ആണ്. അവർ നമുക്കുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളും നന്മകളും സ്രോതസ്സ് നോക്കിയാൽ നാം ആശ്ചര്യപ്പെട്ടുപോകും. നമുക്ക് ഒരിക്കലും സമാനമായി ചെയ്തു വീട്ടുവാനാവാത്ത കടം. വളർന്ന് വലുതായി കഴിയുമ്പോൾ ഈ വസ്തുത സ്വാഭാവികമായും എല്ലാവരും മറന്നു പോകുന്നു. അതെല്ലാം അവരുടെ കടമയാണെന്നു പറഞ്ഞു എഴുതിത്തള്ളുന്ന ദുഃഖസത്യം.
ഹൃദയസ്പർശിയായ നല്ല ഒരു ലേഖനത്തിനു മാഡത്തിന് അഭിനന്ദനം