Image

മനാമയില്‍ മലയാളി ബാലന്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 07 April, 2012
മനാമയില്‍ മലയാളി ബാലന്‍ വാഹനാപകടത്തില്‍ മരിച്ചു
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ മലയാളി ബാലന്‍ റോഡ്‌ മുറിച്ചു കടക്കവെ പിക്കപ്പ്‌ വാന്‍ തട്ടി മരിച്ചു. മാവേലിക്കര കുന്നക്കടവ്‌ ആര്യ ഭവനത്തില്‍ കല്ലുവെട്ടത്തേ്‌ സദാനന്ദന്‍െറ മകന്‍ ആകാശ്‌ ആനന്ദ്‌ സദാനന്ദനാണ്‌ (16) സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്‌. ഇന്ത്യന്‍ സ്‌കൂളില്‍ 10ാം ക്‌ളാസ്‌ പരീക്ഷ എഴുതി 11ാം ക്‌ളാസിലേക്ക്‌ പ്രവേശനം കാത്തിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ അപകടം. ആകാശും മൂന്ന്‌ സുഹൃത്തുക്കളും മനാമ ദാനമാളിന്‌ സമീപത്തുനിന്ന്‌ സിറ്റി സെന്‍ററിന്‍െറ ഭാഗത്തേക്ക്‌ റോഡ്‌ മുറിച്ചു കടക്കുകയായിരുന്നു. സുഹൃത്തുക്കള്‍ റോഡിന്‍െറ മറുഭാഗത്ത്‌ എത്തിയെങ്കിലും റോഡില്‍പെട്ട ആകാശിനെ പിക്കപ്പ്‌ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായ പരിക്കുകളോടെ ഉടനെ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട്‌ മൂന്ന്‌ മണിയോടെ മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്‌. നിയമ നടപടി പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും.

ഇലക്ട്രിക്‌ കോണ്‍ട്രാക്ടറായ പിതാവ്‌ സദാനന്ദനും കുടുംബവും മനാമ ശൈഖ്‌ ഹമദ്‌ റോഡിലെ ഫ്‌ളാറ്റിലാണ്‌ താമസം. സിത്രയില്‍ ഇലക്ട്രികല്‍ ഷോപ്പും നടത്തുന്നുണ്ട്‌. മാതാവ്‌ മണി സദാനന്ദന്‍ ബന്ധുവിന്‍െറ മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോയിരിക്കയാണ്‌. സഹോദരി ആര്യ സദാനന്ദന്‍ ഉമ്മുല്‍ ഹസമിലെ റെയിന്‍സോഫ്‌റ്റ്‌ കമ്പനിയില്‍ ജോലി ചെയ്യുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക