Image

നോര്‍ത്ത്‌ ഈസ്‌റ്റിലെ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിച്ചു

മാത്യു ജോസഫ്‌ Published on 07 April, 2012
നോര്‍ത്ത്‌ ഈസ്‌റ്റിലെ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിച്ചു
നോര്‍ത്ത്‌ യോക്‌ഷെയര്‍: നോര്‍ത്ത്‌ ഈസ്‌റ്റിലെ വിശ്വാസികള്‍ യേശുവിന്റെ പീഡാനുഭവത്തിന്റെ ദുഃഖസ്‌മരണ ആചരിച്ചു. മലയാറ്റൂരിലെ മലനിരകളെ ഓര്‍ത്തുകൊണ്ട്‌ വിശ്വാസി സമൂഹം കുരിശുകളും ജീവിതപ്രശ്‌നങ്ങളും താങ്ങി ഓസ്‌മതെര്‍ലി കുന്നുകളിലെ 14 സ്‌ഥലങ്ങളിലും പ്രാര്‍ഥനയോടെ അണിനിരന്നു.

ഇംഗ്ലിഷ്‌ കമ്യൂണിറ്റിയോടു ചേര്‍ന്നു നടത്തിയ ദുഃഖവെള്ളി ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആവശ്യകതയെ കുറിച്ച്‌ സിറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. സജി തോട്ടത്തില്‍ തന്റെ പ്രസംഗത്തില്‍ കൂടി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. യേശുവിന്റെ പീഡാനുഭവ ചരിത്ര വായനയോടെ ദുഃഖവെള്ളിയാഴ്‌ച ആചരണം സമാപിച്ചു.
നോര്‍ത്ത്‌ ഈസ്‌റ്റിലെ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക