Image

മഞ്ഞിടിച്ചിലില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു

Published on 07 April, 2012
മഞ്ഞിടിച്ചിലില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു
കാശ്‌മീര്‍: ഇന്ത്യ-പാക്‌ അതിര്‍തി മേഖലയായ സിയാചിനില്‍ ഉണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ കാണാതയവര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. നൂറ്റമ്പതോളം പേര്‍ മഞ്ഞിനടിയില്‍ അകപ്പെട്ടിട്ടുണ്ടാവുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഹെലികോപ്‌റ്ററിന്റെ സഹായത്തോടെ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച്‌ രക്ഷപ്പെട്ടവര്‍ ആരെങ്കിലും ഉണ്ടോ എന്ന്‌ പരിശോധന നടത്തുകയാണ്‌. ഒരു സംഘം ഡോക്ടര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫും മലനിരകളിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.

സൈനികര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്‌ ഇന്നു പുലര്‍ചെ ഗയാരിയിലെ സൈനീക ക്യാമ്പിനു മുകളിലേയ്‌ക്ക്‌ മഞ്ഞിടിച്ചുവീഴുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക