Image

സര്‍ദാരിയുടെ ഇന്ത്യന്‍ സന്ദര്‍ശനം: കനത്ത സുരക്ഷ

Published on 07 April, 2012
സര്‍ദാരിയുടെ ഇന്ത്യന്‍ സന്ദര്‍ശനം: കനത്ത സുരക്ഷ
ന്യൂഡല്‍ഹി: നാളെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‌ എത്തുന്ന പാകിസ്‌താന്‍ പ്രസിഡണ്ട്‌ ആസിഫലി സര്‍ദാരിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ വന്‍ സുരക്ഷാ സംവിധാനം. സര്‍ദാരിയുടെ സുരക്ഷക്ക്‌ 2,000 പൊലീസുകാരെയാണ്‌ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്‌. സന്ദര്‍ശനത്തിനിടെ സര്‍ദാരി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ്‌ കരുതുന്നത്‌.

അജ്‌മീറിലെ ഖാജ മഹ്യുദ്ദീന്‍ ചിസ്‌തിയുടെ ശവകുടീരത്തില്‍ പ്രാര്‍ഥനക്കെത്തുന്ന സര്‍ദാരിയ്‌ക്കൊപ്പം മകന്‍ ബിലാവല്‍ ഭൂട്ടോയും ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികും അദ്ദേഹത്തോടപ്പമുണ്ടാവും. വൈകീട്ട്‌ 4.10ന്‌ ഗുഗാര ഹെലിപാഡില്‍ ഇറങ്ങുന്ന സര്‍ദാരിയും സംഘവും 35 മിനിട്ട്‌ പ്രാര്‍ഥനക്കായി ചെലവിടും. ജയ്‌പുരില്‍ സംഗനെര്‍ വിമാനത്താവളത്തിലിറങ്ങിയ ശേഷം ഹെലികോപ്‌റ്ററിലാണ്‌ അജ്‌മീറിലെത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക