ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഗ്രീന്‍ ലീഫ് കാന്‍ബറ ജേതാക്കള്‍
OCEANIA
10-Nov-2018
OCEANIA
10-Nov-2018

കാന്‍ബറ: കേരളാ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് സിഡ്‌നി സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ വോളീബോള്‍ മത്സരത്തില്‍ ഗ്രീന്‍ ലീഫ് കാന്‍ബറ വിജയികളായി. ഗൗരി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ സെമിയില്‍ ആതിഥേയരായ സിഡ്‌നി ടീമിനെയും ഫൈനലില്‍ ബിഎംഎ ബ്രിസ്ബനെയും മറുപടിയില്ലാത്ത സെറ്റുകളിലൂടെ മറികടന്നാണു കാന്‍ബറ കിരീടം സ്വന്തമാക്കിയത്.
മുന്‍ ഇന്ത്യന്‍ ദേശീയ ടീം ക്യാപ്റ്റന്മാരയിരുന്ന കിഷോര്‍കുമാര്‍, വിപിന്‍ ജോര്‍ജ് എന്നിവര്‍ കാന്‍ബറക്കുവേണ്ടി കളത്തിലിറങ്ങി.
.jpg)
ഓസ്‌ട്രേലിയയിലെ ഒരു മലയാളി ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയ ടീമിലെ കളിക്കാരായിരുന്നവരെ ഉള്‍പ്പെടുത്തി മത്സരിക്കാനായതും കാന്‍ബറയുടെ നേട്ടമായി. .ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ കുമാര്‍ , വിബിന്‍ ജോര്‍ജ് എന്നിവരുടെ സാന്നിധ്യം വോളീബോള്‍ കളിക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും പുത്തനുണര്‍വും ആവേശവും പകര്‍ന്നു.
കാന്‍ബറയിലെ വേളിബോള്‍ പ്രേമികളിടെ നേതൃത്വത്തില്‍ വിജയികള്‍ക്ക് സ്വീകരണവും ഇന്ത്യന്‍ താരങ്ങള്‍ക്ക് യാത്രഅയപ്പും നല്‍കി.
റിപ്പോര്‍ട്ട്: ജോമി പുലവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments