Image

വിദേശീയര്‍ക്ക് ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം

ജോര്‍ജ് ജോണ്‍ Published on 10 November, 2018
വിദേശീയര്‍ക്ക് ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
ലണ്ടന്‍ : വിദേശീയര്‍ക്ക് ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാമെന്ന വിധത്തില്‍ ബ്രിട്ടീഷ് വിസാ ചട്ടത്തില്‍ ഭേദഗതി വരുത്തുന്നു. ബ്രിട്ടീഷ് ആര്‍മിയില്‍ ചേരുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് വിസാ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്. 

കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ ആസ്‌ട്രേലിയ, ഇന്ത്യ, കാനഡ, കെനിയ, ഫിജി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാനുള്ള വിസ നിയമങ്ങളിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. 

ഇതോടെ 2019ലെ ബ്രിട്ടീഷ് കര, നാവിക, വ്യോമ സേനകളിലേക്കുള്ള ഒഴിവുകളിലേക്ക് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് ഡിഫന്‍സ് കമ്മിറ്റി അംഗം മാര്‍ക് ഫ്രാങ്കോയിസ് അറിയിച്ചു. ഇതിനുമുമ്പ് അഞ്ചു വര്‍ഷം താമസിച്ചിട്ടുള്ളവര്‍ക്കാണ് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ അവസരം നല്‍കിയിരുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 200 പേരെ ഒരു വര്‍ഷം നിയമിക്കാമെന്ന് 2016 ല്‍ ബ്രിട്ടണ്‍ നിയമം കൊണ്ടുവന്നിരുന്നു. പുതിയ ഭേദഗതിയോടെ ഇത് ഇല്ലാതായി. 

ബ്രിട്ടീഷ് സൈന്യത്തില്‍ 822 പേരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകളെ നിയമിച്ച് ഇത് പരിഹരിക്കാനും ശ്രമം നടത്തിയിരുന്നു. ഇതോടൊപ്പം സ്റ്റുഡന്‍സ് വിസയുള്ളവര്‍ക്ക് സ്ഥിര താമസമാക്കുന്ന നിയമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.

വിദേശീയര്‍ക്ക് ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക