Image

ഷാര്‍ജയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

ബിജു വെണ്ണിക്കുളം Published on 10 November, 2018
ഷാര്‍ജയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍   പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ്  ബാവ  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
ദുബായ് ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ്  ബാവ, ഷാര്‍ജയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ശ്രേഷ്ഠ കാതോലിക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി, ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുരിയാക്കോസ് മോര്‍ സേവേറിയോസ് തിരുമേനി, UAE പാട്രിയര്‍ക്കല്‍ വികാരി ഐസക്ക് മോര്‍ ഒസ്ത്താതിയോസ് തിരുമേനി, യുഎഇ  ഗള്‍ഫ് പാട്രിയര്‍ക്കല്‍ വികാരി മോര്‍ ബര്‍ത്തല്‍മസ് നാഥാനിയേല്‍ യുസഫ് തിരുമേനി , ജര്‍മ്മനി പാട്രിയര്‍ക്കല്‍ വികാരി മോര്‍ പിലക്‌സിനോസ് മത്തിയാസ് നയിസ് തിരുമേനി, ബെയ്‌റൂട്ട് മെത്രാപോലിത്ത മോര്‍ ദാനിയല്‍ ഖുറിയഹ് തിരുമേനി, മാത്യുസ് മോര്‍ തിമോത്തിയസ് തിരുമേനി, UAE അര്‍മേനിയന്‍ അര്‍ച്ച് ബിഷപ്പ് മെസ്രോപ്പ് സര്‍ക്കിസിയന്‍ തുടങ്ങിയ പിതാക്കന്മാര്‍ സന്നിതഹരായിരുന്നു.

നവംബര്‍ 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ദുബായ് മോര്‍ ഇഗ്‌നാത്തിയോസ് കത്തീഡ്രല്‍ പള്ളിയില്‍ സ്വീകരണം. തുടര്‍ന്ന് 7 മണിക്ക് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന.

നവംബര്‍ 11 ഞായര്‍ വൈകുന്നേരം 8.30 തിന് പരിശുദ്ധ പിതാവ് ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോകും.


ഷാര്‍ജയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍   പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ്  ബാവ  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക