Image

നീതിയും സമാധാനവും ഉറപ്പാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ജനീവയിലേക്ക് മാര്‍ച്ച്

Published on 09 November, 2018
നീതിയും സമാധാനവും ഉറപ്പാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ജനീവയിലേക്ക് മാര്‍ച്ച്

ജനീവ: നീതിയും സമാധാനവും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ആക്റ്റിവിസ്റ്റിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിന്ന് ജനീവയിലേക്ക് മാര്‍ച്ച് നടത്തുന്നു. പി.വി. രാജഗോപാലാണ് 9500 കിലോമീറ്റര്‍ വരുന്ന മാര്‍ച്ച് നയിക്കുന്നത്. 

മഹാത്മാ ഗാന്ധിയുടെ നൂറ്റന്പതാം ജന്മദിനമായ 2019 ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന മാര്‍ച്ച് 2020 സെപ്റ്റംബര്‍ 25ന് ജനീവയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ലോകത്താകമാനം വ്യാപകമാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് രാജഗോപാല്‍ ഇങ്ങനെയൊരു ആശയം മുന്നോട്ടു വയ്ക്കുന്നത്. പാക്കിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ വഴിയായിരിക്കും യാത്രയെന്നും എഴുപതുകാരന്‍ പറയുന്നു. എന്‍ജിനീയറും അഭിഭാഷകനുമായ അദ്ദേഹം രാജ്യത്തെ ഭൂരഹിത കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ചു വരികയാണ്.

ലോകത്തെങ്ങും വ്യാപകമാകുന്ന സംഘര്‍ഷങ്ങളും പ്രകൃതി വിഭങ്ങളുടെ ശോഷണവും തമ്മിലുള്ള ബന്ധത്തിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ് തന്റെ യാത്രയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക