Image

എല്‍സി തോമസിന്റെ മൃതദേഹം നാളെ (10) പൊതു ദര്‍ശനത്തിന്

Published on 09 November, 2018
എല്‍സി തോമസിന്റെ മൃതദേഹം നാളെ (10)  പൊതു ദര്‍ശനത്തിന്

ലണ്ടനില്‍ മരിച്ച എല്‍സി തോമസിന്റെ മൃതദേഹം നാളെ പൊതു ദര്‍ശനത്തിന് വെക്കും, വിശുദ്ധ കുര്‍ബാനയും ചടങ്ങുകളും 12 .30ന് 

ലണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച കല്ലറ പീടികപ്പറമ്പില്‍ തോമസിന്റെ ഭാര്യ എല്‍സി (50)ക്ക് നാളെ യു.കെ. മലയാളികള്‍ വിട നല്‍കും. നാളെ ഉച്ചക്ക് 12.30 ന് റഡ്ഹില്‍ സെന്റ് തെരേസാ ഓഫ് ചൈല്‍ഡ് ജീസസ് പള്ളിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. നിരവധി വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ചടങ്ങുകളും നടക്കും. 

പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതാ വികാരി ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. മാത്യൂ കട്ടിയാങ്കല്‍, ഫാ. ബിനോയി നിലയാറ്റിങ്കല്‍, ഫാ. സാജു പിണക്കാട്ട്, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍, ഫാ.ജോണ്‍ അലക്സാണ്ടര്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരിക്കും. വിശുദ്ധ കൂര്‍ബാനയ്ക്കും ചടങ്ങുകള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം കല്ലറ പള്ളിയില്‍ നടക്കും. 

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എല്‍സി ഒക്ടോബര്‍ 30 നാണ് ഈസ്റ്റ് സറേ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്. കൂടല്ലൂര്‍ എറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍ അതുല്‍, അതുല്യ, അഖില്‍. 

സൗദിയില്‍ നേഴ്‌സായിരുന്ന എല്‍സിയും കുടുംബവും 2005 ലാണ് യു.കെ.യിലേക്ക് കുടിയേറിയത്. എന്നാല്‍
2008 ല്‍ കാന്‍സര്‍ രോഗം പിടിപെടുകയായിരുന്നു. ചികില്‍സയെ തുടര്‍ന്ന് രോഗം മാറുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തെങ്കിലും കുറച്ചു നാളുകള്‍ക്ക് ശേഷം രോഗം വീണ്ടും തിരിച്ചെത്തുകയും പിന്നീട് ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയുമായിരുന്നു. 

വിശുദ്ധ കുര്‍ബാനയും ചടങ്ങുകളും നടക്കുന്ന പള്ളിയുടെ വിലാസം:
Church of St.Teresa of Child Jesus
Weldon Way,Merstham
Redhill RH1 3QA
എല്‍സി തോമസിന്റെ മൃതദേഹം നാളെ (10)  പൊതു ദര്‍ശനത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക