തിരുവനന്തപുരം : മണ്ഡലകാലത്ത് ശബരിമല
സന്നിധാനത്തേക്ക് എത്താന്‍ 550 ല്‍ അധികം യുവതികള്‍ എന്ന് പോലീസിന്റെ
റിപ്പോര്‍ട്ട്. ആകെ മൂന്നര ലക്ഷം പേരാണ് വ്യാഴാഴ്‌ച വരെയുള്ള കണക്കുപ്രകാരം
ദര്‍ശനത്തിനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത് .
ഒക്ടോബര്‍ 30നാണ്
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് സമയവും
ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് .10നും
50നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകളാണ് എത്തുന്നത് എന്ന വിവരമാണ് പുറത്ത്
വന്നത് .